മണി താമരയുടെ വരികൾക്ക് വിനോദ് കോവൂരിൻ്റെ ആലാപനത്തിൽ ഒരു ഓണപാട്ട് !! " നോവുണങ്ങാതെ " .
തിരുവോണത്തിന് കരളലയിപ്പിക്കുന്ന ഒരു ഓണപാട്ട്എൻ്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ആകുന്ന വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിക്കട്ടെ.
മൺമറഞ്ഞ് പോയ കലാഭവൻ മണിച്ചേട്ടന് നിരവധി ഹിറ്റ് നാടൻ പാട്ടുകൾ സമ്മാനിച്ച പാലക്കാട്ട്കാരൻ മണി താമരയുടെ വരികളും സംഗീതവും.സന്തോഷ് നിസ്വാർത്ഥ മനസറിഞ്ഞ് ഓർകസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നു വയനാടിൻ്റെ സൗന്ദര്യം മനോഹരമായ് ഒപ്പിയെടുത്ത് ക്യാമറ ചലിപ്പിച്ച് ചിത്രസംയോജനവും നിർവ്വഹിച്ച അഷറഫ് പാലാഴി . ഈ കൊച്ചു പാട്ട് ചിത്രീകരിക്കാൻ പണം മുടക്കാൻ മനസ് കാണിച്ച ഡെൽറ്റ മണി ചേട്ടൻ . ചിത്രീകരണസമയത്ത് എൻ്റെ കൂടെ നിന്ന ചങ്ക് സുഹൃത്തുക്കൾ സി.ടി കബീറും നിഖിലും .മേപ്പാടിയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന മുഹമ്മദ് അലി. ഈ ആൽബത്തിൽ എൻ്റെ ഭാര്യയായും മകനായും ജീവിച്ച രമ്യയും എൻ്റെ കുഞ്ഞപ്പൻ എന്ന അദ്വിക്ക് 'ഇങ്ങനെ കുറച്ച് പേരാണ് ഈ ആൽബത്തിന് പുറകിൽ.
മുണ്ടകൈ ചൂരൽമല വെള്ളപാച്ചിലിൽ ജീവിതം നഷ്ട്ടപ്പെട്ടവർക്കുള്ള ഒരു സമർപ്പണമാണ് ഈ ആൽബം തിരുവോണ ദിവസം റിലീസ് ആണ്ഏവരുടേയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
വിനോദ് കോവൂർ

No comments: