ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകുന്ന " ലോക : Chapter 1 : ചന്ദ്ര " . കല്യാണി പ്രിയദർശനൻ്റെ മിന്നലാട്ടം .
Movie :
Lokah Chapter 1: Chandra.
Director:
Dominic Arun .
Genre :
Action Comedy Fantasy .
Platform :
Theatre .
Language :
Malayalam
Time :
150 Minutes 56 Seconds.
Rating :
4 / 5
✍️
Saleem P. Chacko.
CpK DesK.
കല്യാണി പ്രിയദർശൻ , നസ് ലെൻ കെ. ഗഫൂർ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി ഡൊമനിക്ക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച " ലോക : Chapter 1 : ചന്ദ്ര " പാൻ ഇന്ത്യൻ ചിത്രമായി തിയേറ്ററുകളിൽ എത്തി .
കല്യാണി പ്രിയദർശൻ ( ചന്ദ്രാ ) , നസ് ലെൻ കെ. ഗഫൂർ ( സണ്ണി ) , സാൻഡി മാസ്റ്റർ ( ഇൻസ്പെക്ടർ നാച്ചിയപ്പ ) , ചന്തു സലിംകുമാർ ( വേണു ) , അരുൺ കുര്യൻ ( നൈജിൽ ) എന്നിവരോടൊപ്പം നിഷാന്ത് സാഗർ , രഘുനാഥ് പലേരി , വിജയരാഘവൻ , നിത്യ ശ്രീ , ശരത് സഭ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ദുൽഖർ സൽമാൻ , ടോവിനോ തോമസ്, സൗബിൻ സാഹിർ , സണ്ണി വെയ്ൻ, വിജയ് മേനോൻ എന്നിവർ അതിഥി താരങ്ങളാണ് .
വേഫെറർ ഫിലിംസിൻ്റെ നടൻ ദുൽഖർ സൽമാനാണ് ഈ ചിത്രം നിർമ്മിച്ചിരി ക്കുന്നത്. " തരംഗം " എന്ന സിനിമ സംവിധാനം ചെയ്ത ചിത്രത്തിന് ശേഷം ഡൊമനിക്ക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത് . ഛായാഗ്രഹണം നിമിഷ് രവിയും , എഡിറ്റിംഗ് ചമൻ ചാക്കോയും ജേക്സ് ബിജോയ് സംഗീതവും, ഗാനരചന മുഹ്സിൻ പരാരിയും ഒരുക്കിയിരിക്കുന്നു. നൂറാൻ സിസ്റ്റേഴ്സിലെ ജ്യോതി നൂറാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത് .
കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത് വമ്പൻ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം, തെലുങ്കിൽ സിതാര എൻ്റർ ടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുണ്ട്. തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും ചിത്രം പ്രദർശനത്തിന് എത്തിയിട്ടുണ്ട് .
മലയാള സിനിമയ്ക്ക് മറ്റൊരു സിനിമാറ്റിക് പ്രപഞ്ചമാണ് ഈ സിനിമ ഒരുക്കുന്നത് . ഇതിന്റെ തിയേറ്റർ സ്ക്രീൻ പ്രസൻസ് ഓരോ മലയാളസിനിമ പ്രേക്ഷകർക്കും പുത്തൻ അനുഭൂതി തരും .മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിത്. ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡി യ്ക്കും പ്രാധാന്യം നൽകുന്ന സിനിമ തിയേറ്ററിൽ കത്തുമെന്ന് ഉറപ്പാണ്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". വൻ മുടക്കിലുള്ള മാർവൽ സിനിമകളോട് കിടപിടിക്കാവുന്ന തരത്തിലുള്ള സൂപ്പർ ഹീറോ സിനിമയാണിത് .
കല്യാണി പ്രിയദർശൻ്റെ അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ് .ആക്ഷൻ രംഗങ്ങളിൽ വേറിട്ട അഭിനയമാണ് കല്യാണി കാഴ്ചവെച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം വേറിട്ട് നിൽക്കുന്നു. സാൻഡി മാസ്റ്റർ വേറിട്ട അഭിനയം കാഴ്ചവെച്ചു .
" ചാത്തൻമാർ തുടരും ".

No comments: