ഓണക്കാലത്ത് സാൻഡിയും കൂട്ടരും പ്രേക്ഷകഹൃദയം കവർന്ന് " ഹൃദയപൂർവ്വം " .



Movie :

Hridayapoorvam.


Director: 

Sathyan Anthikad .


Genre : 

Family Comedy  Drama 


Platform :  

Theatre .


Language : 

Malayalam


Time :

151 Minutes 08 Seconds.


Rating : 

3.75 /  5 


✍️

Saleem P. Chacko.

CpK DesK.


മോഹൻലാൽ നായകനാകുന്ന കുടുംബചിത്രമാണ് " ഹൃദയപൂർവ്വം " . 2015 മാർച്ച് 27ന് റിലീസ് ചെയ്ത " എന്നും എപ്പോഴും " എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചിത്രം കൂടിയാണിത് 


മോഹൻലാൽ ( സന്ദീപ് ബാലകൃഷ്ണൻ ) , മാളവിക മോഹനൻ ( പ്രഭ മാത്യൂസ് ) , സംഗീത് പ്രതാപ് ( ജെറി തോമസ് ) , സംഗീത മാധവൻനായർ ( ദീപ പ്രദീപ് ) , സിദ്ദീഖ് ( ശിവരാമൻ ) , ലാലു അലക്സ് ( മാത്യൂസ് കോശി ) , ജനാർദ്ദനൻ ( ഗോപീകൃഷ്ണൻ നായർ ) , ബാബുരാജ് (  ക്യാപ്റ്റൻ മനോജ് നമ്പ്യാർ ) , നിഷാൻ ( കാർത്തിക് ) , ചന്തു നായ്ക്ക് ( അടുക്കള ബാലൻ ) , നിഷാൻ ( കാർത്തിക് ) എന്നിവർ വിവിധ കഥാപാത്ര ങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സബിത ആനന്ദ് എസ്.പി ചരൺ എന്നിവരും അഭിനയിക്കുന്നു. ബേസിൽ ജോസഫ് , മീരാ ജാസ്മിൻ , അൽത്താഫ് സലിം ,ആൻ്റണി പെരുംമ്പാവൂർ എന്നിവർ അതിഥി താരങ്ങളാണ് .


അഖിൽ സത്യൻ കഥയും , സോനു ടി.പി തിരക്കഥയും , അനു മുത്തേടത്ത് ഛായാഗ്രഹണവും , കെ. രാജഗോപാൽ എഡിറ്റിംഗും , ഗാനരചന മനു രഞ്ജിത്തും നിർവ്വഹിച്ചിരിക്കുന്നു. കുഞ്ഞിരാമായണം , പാച്ചുവും അൽഭുത വിളക്കും എന്നി ചിത്രങ്ങൾക്ക് ശേഷം ജസ്റ്റിൻ പ്രഭാകരൻ സംഗീതം ഒരുക്കിയ ചിത്രം . അനൂപ് സത്യൻ അസോസിയേറ്റ് ഡയറ് കടറാണ് .ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. 


കൊച്ചിയിൽ ക്ലൗഡ് കിച്ചൻ നടത്തുന്ന അവാഹിതനായ സന്ദീപ് ബാലകൃഷ്ണനാണ് കഥയിലെ നായകൻ. ഹൃദയത്തിനു തകരാറുള്ള സന്ദീപിന് പൂനെ സ്വദേശിയായ കേണൽ രവീന്ദ്രനാഥിന്റെ ഹൃദയം മാറ്റിവയ്ക്കുന്നിടത്താണ് സിനിമയുടെ തുടക്കം. ആ ഹൃദയശസ്ത്രക്രിയ സന്ദീപിനു നൽകുന്നത് പുതിയ ഹൃദയതുടിപ്പുകൾ മാത്രമായിരുന്നില്ല, അയാളിൽ മിടിക്കുന്ന ആ ഹൃദയത്തെ തേടിയെത്തുന്ന ചില പ്രിയപ്പെട്ടവരെ കൂടിയായിരുന്നു. ഇതാണ് സിനിമയുടെ പ്രമേയം .


നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന സവിശേഷമായ വൈകാരികമായ കഥയാണ് സിനിമയുടേത്. മുപ്പത് വഷത്തിലേറായി മോഹൻലാലിൻ്റെ ശബ്ദത്തിൻ്റെ ശരിയായ സൗണ്ട് റിക്കാർഡിംഗാണ് ഈ ചിത്രത്തിൽ . സെറ്റിൽ നിന്ന് നേരിട്ട് ശബ്ദം പകർത്തി യതാണ് 


മോഹൻലാലിനെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. വേറിട്ട രചന തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് . സംഗീത് പ്രതാപാണ് സിനിമയിലെ താരം എന്ന കാര്യത്തിൽ സംശയമില്ല. ലാലു അലക്സ് വേറിട്ട അഭിനയമാണ് കാഴ്ച വെച്ചത്. " വെൺമതി ...... " എന്ന ഗാനം മികവുറ്റതാണ്. മോഹൻലാൽ - സത്യൻ അന്തിക്കാട് ടീമിൻ്റെ ഈ കുടുംബചിത്രം പ്രേക്ഷകകരെ തിയേറ്ററുകളിൽ നിറയ്ക്കുമെന്ന് ഉറപ്പാണ്. മറ്റൊരു ഹിറ്റ്കൂടി  മോഹൻലാലിൻ്റെ പട്ടികയിൽ .


" തുടരും " .


No comments:

Powered by Blogger.