മുരളീധര്‍ ഷേണായ് ആലപിച്ച ''തുമ്പ നിലാവ് ".


 


മുരളീധര്‍ ഷേണായ് ആലപിച്ച ''തുമ്പ നിലാവ് ".


https://www.facebook.com/share/v/19R9GA2YRj/

 

പഴയകാല ഗാനങ്ങളുടെ മാധുര്യം ഒട്ടും ചോര്‍ന്നു പോകാതെ, ആലാപനത്തിലെ ശ്രുതി ശുദ്ധിയും ഭാവ ലയവുമായി ഓണ്‍ലൈന്‍ മീഡിയകളിലെ ഇപ്പോഴത്തെ വൈറല്‍ താരമായ എം എസ് എന്നു വിളിക്കുന്ന മുരളീധര്‍ ഷേണായ് ആലപിച്ച ഈ വര്‍ഷത്തെ ഓണം ആല്‍ബമായ "'തുമ്പ നിലാവ് " റിലീസായി.


ഫ്‌ളവെര്‍സ് ചാനലിലെ ഷോയില്‍ തന്റെ ആലാപന മികവില്‍ ജനലക്ഷങ്ങളുടെ ഏറെ പ്രിയങ്കരനായ ഗായകനായി മാറുക യായിരുന്നു എം.എസ്.സെപ്റ്റംബറില്‍ ടെലികാസ്റ്റ് ചെയുന്ന മഴവില്‍ മനോരമയിലെ 'പാട്ടിലെ താരം' എന്ന പരിപാടിയിലും അദ്ദേഹം പരിപാടി അവതരിപ്പിക്കുന്നുണ്ട്.


എയര്‍ബോക്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റിന് വേണ്ടി ചലച്ചിത്ര ഗാനര ചയിതാവ് സുരേഷ് രാമന്തളിയാണ് 'തുമ്പ നിലാവി'ലെ ഈ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്.


കേരള തനിമയുള്ള, മെലഡിയുടെ സ്പര്‍ശം ഉള്ള ഒരു ഗാനം വേണം എന്ന എയര്‍ ബോക്‌സ് മീഡിയ എം.ഡി വിനോദ് കുമാറിന്റെ നിര്‍ദ്ദേശം, ബോണ്‍സായ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ജയചന്ദ്രന്‍ കാവുംതാഴയിലേക്ക് എത്തുകയായിരുന്നു.


'ബോണ്‍സായ്' എന്ന ചിത്രത്തില്‍ സുരേഷ് രാമന്തളി, ജയചന്ദ്രന്‍ കാവുംതാഴ കൂട്ട് കെട്ടില്‍ ഇറങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.


നിരവധി സിനിമകള്‍ക്കും ആല്‍ബം ഗാനങ്ങള്‍ക്കും ഓര്‍ക്കേസ്‌ട്രേഷന്‍ നല്‍കിയിട്ടുള്ളത് അനൂപ് വൈറ്റ് ലാന്‍ഡ് പയ്യന്നൂര്‍ ആണ് 'തുമ്പ നിലാവി'നും ഓര്‍ക്കസ്‌ട്രേഷന്‍ ഒരുക്കിയിരിക്കുന്നത്.


വീഡിയോ ഷൂട്ട് & എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുള്ളത് ശ്രീകര്‍ പ്രസാദ് ബണ്ട്‌വാള്‍ ആണ്.മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് നിറമേകാന്‍, ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു ശ്രദ്ധേയ ഗാനം ഒരുക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് 'തുമ്പനിലാവിന്റെ' അണിയറ പ്രവര്‍ത്തകര്‍.

No comments:

Powered by Blogger.