" അമ്മ " തെരഞ്ഞെടുപ്പ്: ശ്വേത മേനോൻ പ്രസിഡന്റ് - കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി - ട്രഷറാർ ഉണ്ണി ശിവപാൽ .
മലയാള സിനിമയിലെ നടീ, നടൻമാരുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹികൾ ക്കായുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തി യായി. സംഘടനയുടെ പ്രസിഡന്റായി ശ്വേതാ മേനോനെ തെരഞ്ഞെടുത്തു. ദേവനെയാണ് ശ്വേത മേനോൻ പരാജയപ്പെടുത്തിയത്.
കുക്കു പരമേശ്വരനാണ് പുതിയ ജനറൽ സെക്രട്ടറി. നടൻ രവീന്ദ്രനെ തോൽപ്പിച്ചാണ് കുക്കു ജനറൽ സെക്രട്ടറി സ്ഥാനത്തേ ക്കെത്തുന്നത്. ട്രഷററായി ഉണ്ണി ശിവ പാലനെയും തെരഞ്ഞെടുത്തു. അനൂപ് ചന്ദ്രനെയാണ് ഉണ്ണി തോൽപ്പിച്ചത്.
298 അംഗങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്തത്. ആദ്യമായാണ് സംഘടനയുടെ തലപ്പത്തേക്ക് ഇത്രയും വനിതകളെത്തുന്നത്. സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ് ശ്വേത മേനോൻ .
ജയൻ ചേർത്തല , ലക്ഷ്മി പ്രിയ വൈസ് പ്രസിഡൻ്റുമാർ , ജോയിൻ്റ് സെക്രട്ടറി അൻസിബ ഹസൻ , അൻസിബ ഹസൻ ( എതിരില്ലാതെ വിജയിച്ചു .
എക്സിക്യൂട്ടിവ് അംഗങ്ങൾ ( വനിതകൾ ) .
സരയു മോഹൻ , ആശാ അരവിന്ദ് ,അഞ്ജലി നായർ , നീനാ കുറുപ്പ് , സജിതാ.
എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ .
(പുരുഷൻമാർ )
കൈലാഷ് , സന്തോഷ് കീഴാറ്റൂർ , ടിനി ടോം , ജോയി മാത്യൂ ,ഡോ. റോണി വർഗ്ഗീസ് ,നന്ദു പൊതുവാൾ .



No comments: