" പ്രകമ്പനം " ഫുൾ പായ്ക്കപ്പ്.



 " പ്രകമ്പനം " ഫുൾ പായ്ക്കപ്പ്.


കാംബസ് പശ്ചാത്തലത്തിൽ വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, കണ്ണൂരിലുമായി പൂർത്തിയായി





വ്യത്യസ്ഥ വിശ്വാസങ്ങളും ആചാരങ്ങളു മൊക്കെ നിലനിന്നു പോരുന്ന മൂന്നു സ്ഥലങ്ങളിൽ നിന്നും കൊച്ചിനഗരത്തിലെ ഒരു കാംബസ്സിൽ പഠിക്കാനെത്തുന്ന മൂന്നു ചെറുപ്പക്കാരുടെ വ്യക്തി ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ തികഞ്ഞ ഫാൻ്റെസി ഹ്യൂമർ ജോണറിൽ അവതരിപ്പി ക്കുക യാണ് ഈ ചിത്രത്തിലൂടെ വിജേഷ് പാണത്തൂർ ഈ  ചിത്രത്തിലൂടെ നവരസ ഫിലിംസ്, ലക്ഷ്മി നാഥ്, കിയേഷൻസ് എന്നീ ബാനറുകളിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


" പണി "  എന്ന ചിത്രത്തിലൂടെ'.ശ്രദ്ധേയനായ സാഗർ സൂര്യ, ഗണപതി പ്രശസ്ത സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് അലക്സാണ്ടർ ,അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ശീതർസുബിൻ ടാർസൻ,സനീഷ് പല്ലി എന്നിവരും ബാലതാരം ദേവാനന്ദുംപ്രധാന താരങ്ങളാണ്.


ശ്രീഹരിയുടേതാണു തിരക്കഥ സംഗീതം - ബിബിൻ അശോകൻ ,ഛായാഗ്രഹണം - ആൽബി,എഡിറ്റിംഗ് - സൂരജ്. ഈ എസ്, കലാസംവിധാനം - സുഭാഷ് കരുൺ, മേക്കപ്പ് ജയൻ പൂങ്കുളം.കോസ്റ്റ്യും - ഡിസൈൻ-സുജിത് മട്ടന്നൂർ,സ്റ്റിൽസ് - ഷിബിൻ ശിവദാസ് ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ  അംബ്രോസ് വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ  സൈനുദ്ദീൻവർണ്ണ ചിത്ര' പ്രൊഡക്ഷൻഎക്സിക്യൂട്ടീവ്സ് - ശശി പൊതുവാൾ,. കമലാക്ഷൻ പയ്യന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ.


വാഴൂർ ജോസ്.

No comments:

Powered by Blogger.