പ്രശസ്ത നടി പ്രിയ മറാത്തെ ( 38) അന്തരിച്ചു.
ജനപ്രിയ പരമ്പരയായ പവിത്ര റിഷ്തയിലൂടെ പ്രശസ്ത നടി പ്രിയ മറാത്തെ ( 38) അന്തരിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രിയ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പുലർച്ചെ നാലുമണിക്ക് മീരാ റോഡിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. നടൻ ശന്തനു മോഘെയാണ് ഭർത്താവ്.
യാ സുഖാനോ യാ എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ബാലാജി ടെലിഫിലിംസിന്റെ കസം സേയിൽ വിദ്യാ ബാലിയെന്ന കാഥാപാത്രത്തെ അവതരിപ്പിച്ചത് പ്രിയയായിരുന്നു. പിന്നീട് കോമഡി സർക്കസിന്റെ ആദ്യ സീസണിലെത്തി. പിന്നാലെ ചാർ ദിവസ് സ്വാസ്ച് ഉൾപ്പടെയുള്ള സീരിയലുകളിലൂടെ അഭിനയത്തിൽ സജീവമായി.
ബഡേ അച്ചേ ലഗ്തേ ഹേയിൽ പ്രിയ അവതരിപ്പിച്ച ജ്യോതി മൽഹോത്ര എന്ന കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഉത്തരൺ, ഭാരത് കാ വീർ പുത്ര്–മഹാറാണ പ്രതാപ്, സാവ്‍ധാൻ ഇന്ത്യ, ആട്ടാ ഹൗ ദേ ദിഖാന, തു തിത്തേ മീ എന്നിവയിലും നടി അഭിനയിച്ചു.

No comments: