സത്യൻ അന്തിക്കാട് - മോഹൻലാൽ ടീമിൻ്റെ " ഹൃദയപൂർവ്വം " ഓഗസ്റ്റ് 28ന് റിലീസ് ചെയ്യും
സത്യൻ അന്തിക്കാട് - മോഹൻലാൽ ടീമിൻ്റെ " ഹൃദയപൂർവ്വം " ഓഗസ്റ്റ് 28ന് റിലീസ് ചെയ്യും
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് , മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി രിക്കുന്നു. ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ ആഗസ്റ്റ് ഇരുപത്തി യെട്ടിന് പ്രദർശനത്തിനെത്തും .
മലയാള സിനിമാ പ്രേക്ഷകർക്കിടയിലെ ഏറെ കൗതുകമുള്ള കൂട്ടുകെട്ടാണ് മ്പത്യൻ അന്തിക്കാട് മോഹൻലാലിൻ്റേത്. ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കി ത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.
മോഹൻലാൽ എന്ന നടൻ്റെ കൗത്യകകരമായ അഭിനയത്തോടൊപ്പം വളരെ സുന്ദരനായി അവതരിപ്പിച്ചിരിക്കു ന്നതും പ്രേക്ഷകർക്ക് ഏറെ കൗതുകമുളവാക്കിയിട്ടുണ്ട്. പുറത്തുവിട്ട ഗാനത്തിലും, ടീസറിലുമെല്ലാം മോഹൻലാലിൻ്റെ ആകാര ഭംഗി പ്രേക്ഷകരെ വശീകരിച്ചിരിക്കുന്നതു സത്യം.ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ പ്ലസൻ്റ് ആയി അവതരിപ്പി ക്കുക യാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറഞ്ഞു.
മാളവികാ മോഹനും, സംഗീതയുമാണ് നായികമാർ.സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്. അഖിൽ സത്യൻ്റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു.ഗാനങ്ങൾ - മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ. സംഗീതം - ജസ്റ്റിൻ പ്രഭാകർ ,ഛായാഗ്രഹണം അനു മൂത്തേടത്ത്.എഡിറ്റിംഗ്- കെ. രാജഗോപാൽ,കലാസംവിധാനം - പ്രശാന്ത് മാധവ്,മേക്കപ്പ് -പാണ്ഡ്യൻ ,കോസ്റ്റ്യം ഡിസൈൻ-സമീരാ സനീഷ് .മുഖ്യ സംവിധാന സഹായി - അനൂപ് സത്യൻ,സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരി,സ്റ്റിൽസ് - അമൽ.കെ.സദർ. ഫിനാൻസ് കൺട്രോളർ - മനോഹരൻ.കെ. പയ്യന്നൂർ.പ്രൊഡക്ഷൻ മാനേജർ -- ആദർശ്. പ്രൊഡക്ഷൻ - എക്സിക്കുട്ടിവ് - ശിക്കുട്ടൻ'. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്.
പൂന, കൊച്ചി വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാഴുർജോസ്.

No comments: