"ഹാപ്പി ബർത്ത് ഡേ ദുൽഖർ സൽമാൻ"; 'കാന്ത' ടീമിൻറെ ആശംസ പോസ്റ്റർ
"ഹാപ്പി ബർത്ത് ഡേ ദുൽഖർ സൽമാൻ"; 'കാന്ത' ടീമിൻറെ ആശംസ പോസ്റ്റർ
ദുൽഖർ സൽമാൻ നായകനായി എത്തുന്ന 'കാന്ത' എന്ന തമിഴ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാന് ജന്മദിന ആശംസകൾ നൽകി കൊണ്ടുള്ള സ്പെഷ്യൽ പോസ്റ്ററാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ടീസറും ഇന്ന് പുറത്ത് വരും. വൈകുന്നേരം 3 മണിക്കാണ് ടീസർ എത്തുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.
ഫസ്റ്റ് ലുക്ക് ഉൾപ്പെടെ നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥയവതരിപ്പിക്കുന്നത് എന്നാണ് സൂചന. ഭാഗ്യശ്രീ ബോർസെ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ റാണ ദഗ്ഗുബതി, സമുദ്രക്കനി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. മലയാളത്തിൽ മികച്ച ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായി റിലീസ് ചെയ്യാൻ പോകുന്ന ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.
Wishing our beloved Dulquer Salmaan a very happy birthday ♥️
Tune in at 3 pm for the teaser launch and join the celebrations.
#Kaantha #DulquerSalmaan #RanaDaggubati #SpiritMedia #DQsWayfarerfilms #SelvamaniSelvaraj #Kaanthafilm #HBDDulquerSalmaan

No comments: