വടിവേലു - ഫഹദ് ഫാസിൽ എന്നിവരുടെ മികച്ച അഭിനയവുമായി " മാരീസൻ " .


 

Movie :
Maareesan.

Director: 
Sudheesh Sankar.

Genre :
Thriller Film.

Platform :  
Theatre .

Language : 
Tamil 

Time :
154 Minutes 17 Seconds.

Rating : 

3.75 /  5 

✍️

Saleem P. Chacko.
CpK DesK .



വടിവേലുവും ഫഹദ് ഫാസിലും  ഒന്നിക്കുന്ന "മാരീസൻ" തിയേറ്ററുകളിൽ എത്തി .


വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചിരി ക്കുന്ന സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ" മാരീസൻ"സുധീഷ് ശങ്കർ സംവിധാനം ചെയ്തിരിക്കുന്നു. 


വടിവേലു ( വേലായുധൻ പിള്ള ) , ഫഹദ് ഫാസിൽ ( ദയാലൻ ) , കോവൈ സരള , വിവേക് പ്രസന്ന , സിത്താര , പി.എൽ. തേനപ്പൻ , ലിവിംഗ്സ്റ്റൺ , ശരവണ സുബ്ബയ്യ , രേണുക , കൃഷ്ണൻ ഹരിത , ടെലിഫോൺ രാജ ശ്രീനിവാസ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ട്രാവലിങ് ത്രില്ലർ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം  വി. കൃഷ്ണമൂർത്തിയും ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂർത്തി തന്നെയാണ്. പി ആർ ഓ-എ എസ് ദിനേശ്.


കലൈസെൽവൻ ശിവാജിഛായാഗ്രഹണവും ,യുവൻ ശങ്കർ രാജ സംഗീതവും , ശ്രീജിത് സാരംഗ് എഡിറ്റിംഗും  മഹേന്ദ്രൻ കലാസംവിധാനവും ഒരുക്കിയിരിക്കുന്നു . E4 എക്സ്പെരി മെൻറ്സ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാരായി സഹകരിക്കുന്നു. "മാരീസൻ" എന്ന ചിത്രത്തിന്റെആഗോള തിയേറ്റർ റിലീസ് റൈറ്റ്സ് A P ഇന്റർനാഷണൽ സ്വന്തമാക്കിയിട്ടുണ്ട്. 


" മാമന്നൻ"  എന്ന ചിത്രത്തിൽ നൽകിയ ശക്തമായ പ്രകടനത്തിന് ശേഷം വടിവേലു വും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത് . തങ്ങളുടെ കരിയറിൽ വ്യത്യസ്ത മായ ഗ്രാമീണ ത്രില്ലർ പശ്ചാത്തല ത്തിലൂടെ ഇരുവരുടെയും കോമ്പിനേഷൻ വീണ്ടും ഗംഭീരം. വടിവേലുവിൻ്റെയും ഫഹദ് ഫാസിലിൻ്റെയും അഭിനയം മുഖ്യ ആകർഷ ണമാണ് .തിരക്കഥ ഗംഭീരം . ക്ലൈമാസ് മനോഹരം . വ്യത്യസ്തമായ ത്രില്ലർ ഗണത്തിൽ ഈ സിനിമ ഉൾപ്പെടും .

No comments:

Powered by Blogger.