മലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള " ജഗള " ജൂലൈ 18ന് റിലീസ് ചെയ്യും .



മലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള " ജഗള " ജൂലൈ 18ന് റിലീസ് ചെയ്യും .


https://youtu.be/2ian9gHMPgI?si=_tM0uMmU2LrOs_gc


കർഷകന്റെ മണ്ണും മനസ്സും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിലെ  ചേക്കൂ എന്ന അനാഥനായ മുസ്ലിം യുവാവിന്റെ കഥയാണ് ജഗള എന്ന ചിത്രം പറയുന്നത്. എട്ടാം വയസ്സിൽ ഉമ്മ വസൂരി വന്ന് മരണപ്പെടുകയും ബാപ്പ കുഞ്ഞാൻ ഭ്രാന്തളകി നാടുവിട്ടു പോവുകയും ചെയ്തെങ്കിലും വിധി അവനെ കൈവിട്ടില്ല. ആ ഗ്രാമത്തിലെ ഓത്ത് പള്ളിയിലെ  ഉസ്താദും പണ്ഡിതനും  കൊണ്ടോട്ടി തങ്ങളുടെ ശിഷ്യനുമായ   ചിയാം മുസ്ലിയാർ ചേക്കുവിനെ കൂടെ കൂട്ടുന്നു.


ബാല്യകാലസഖിയായ കുഞ്ഞാത്തൂന് ചേക്കുവനോടുള്ള പ്രണയം ശക്തമായിരുന്നു .കഥ ആരംഭിക്കുന്നത് 1921 ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ്. ലഹള പുഴകടന്ന് ചേക്കുവിന്റെ ഗ്രാമത്തിലേക്ക് എത്തുന്നതോടെ വലിയ കലാപത്തിന് തുടക്കം കുറിക്കുന്നു . പിന്നീടുള്ള സംഭവവികാസങ്ങളാണ് കഥയുടെ ഇതിവൃത്തം.


ലവ് എഫ് എം എന്ന ചിത്രത്തിനു ശേഷം ശ്രീദേവ് കപ്പൂർ  സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗള. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത് പണിക്കർ,ജിതേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. മുരളീ റാം,ശ്രീദേവ് കപ്പൂർ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. 


നവാഗതനായ മുരളീറാമാണ് ചേക്കുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറീന മൈക്കിൾ കുഞ്ഞാത്തു എന്ന കഥാപാത്ര മായി എത്തുന്നു. കൂടാതെ സന്തോഷ് കീഴാറ്റൂർ,സുനിൽ സുഗത, ബിറ്റൊ ഡേവിഡ്,ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി ശശി,കണ്ണൻ പട്ടാമ്പി, മുഹമ്മദ് പേരാമ്പ്ര, വിജയൻ വി നായർ, വിനായക്, പാർത്ഥ സാരഥി, വിജയൻ ചാത്തന്നൂർ,ലത്തീഫ് കുറ്റിപ്പുറം, വാരിജാക്ഷൻ തിരുവണ്ണൂർ, പട്ടാമ്പി ചന്ദ്രൻ,മുഹമ്മദ് ഇരവട്ടൂർ, വിടൽ മൊയ്തു,രമാദേവി കോഴിക്കോട്, അഞ്ചു അരവിന്ദ്,രാധ ലക്ഷ്മി, മീനാ രാഘവൻ,നിഷ അജീഷ് തുടങ്ങിയവരും അഭിനയിക്കുന്നു.


ഒ.എം കരുവാരക്കുണ്ട് എഴുതിയ ഗാനങ്ങൾക്ക് മിഥുൻ മലയാളം സംഗീതം പകർന്നിരിക്കുന്നു .പാടിയിരിക്കുന്നത് സിത്താര കൃഷ്ണൻകുമാർ, അഭിജിത് കൊല്ലം. ഛായഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് സുമേഷ് സുരേന്ദ്രനാണ് . എഡിറ്റിംഗ് മിൽജോ ജോണി നിർവഹിച്ചിരി ക്കുന്നു . സൗണ്ട് ഡിസൈനർ സിനോയ് ജോസഫ്. കലാസംവിധാനം സുനിൽ ലാവണ്യ. കോസ്റ്റ്യൂമർ കുമാർ എടപ്പാൾ. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ& സനീഫ് ഇടവ. പ്രൊഡക്ഷൻ മാനേജർ റമീസ് റഹീസ്. പ്രൊഡക്ഷൻ കൺട്രോളർ കിരൺ കാന്ത്. അസോസിയേറ്റ് ഡയറക്ടർ പൂജാ മഹേശ്വർ,പ്രെജി. അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണുപ്രിയ, സുവിത്ത് എസ് നായർ, സുമിത്ര പീതാംബരൻ. ക്രിയേറ്റീവ് സപ്പോർട്ട് അരുൺ നന്ദകുമാർ. സ്റ്റിൽസ് ജോ ആലുങ്കൽ. ടൈറ്റിൽ ഡിസൈൻ സന്ദീപ്. ഡിസൈൻസ് മനു ഡാവിഞ്ചി .പി ആർ ഒ എം കെ  ഷെജിൻ.

No comments:

Powered by Blogger.