മതവിശ്വാസങ്ങൾക്കതീതമായ കാഴ്ചപ്പാടുകളുമായി " ആലി " .


മതവിശ്വാസങ്ങൾക്കതീതമായ കാഴ്ചപ്പാടുകളുമായി " ആലി " .


ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ.കൃഷ്ണാ പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച "ആലി" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റർ പ്രകാശനം നടന്നത്.


കേരള - തമിഴ്നാട് അതിർത്തി പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന കഥയാണ് "ആലി". തമിഴ്നാട്ടിൽ താമസിക്കുന്ന സുന്ദരിയായ പെൺകുട്ടി മുല്ല അവിടുത്തെ ഒരു സ്റ്റുഡിയോയിൽ സൗണ്ട് എഞ്ചിനീയറാണ്. അവളുടെ അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയുമാണ്. 


ഒരിക്കൽ മുല്ലയ്ക്കുണ്ടാകുന്ന അപകട 'ത്തിൽ, മലയാളിയായ ഒരു ആയുർവ്വേദ ഡോക്ടർ തക്ക സമയത്തു തന്നെ അവളെ ആശുപത്രിയിലെത്തിക്കുന്നു. ആ പരിചയം അവരെ കടുതൽ അടുപ്പിക്കുകയും ആ അടുപ്പം പ്രണയത്തിലേക്ക് വഴി തുറക്കുകയും ചെയ്യുന്നു. ക്രിസ്ത്യാനിയായ ഡോക്ടറുടെ കുടുംബം അവരുടെ ആ പ്രണയത്തിന് എതിരു നിൽക്കുന്നു. ഡോക്ടറുടെ വീട്ടുകാർ പെട്ടെന്നു തന്നെ അയാൾക്ക് വിവാഹാലോ ചനകൾ കൊണ്ടുവരുന്നു. ഒരു നിർണ്ണായക ഘട്ടത്തിൽ ഇരുവരും ഒളിച്ചോടാൻ പദ്ധതിയിടുന്നു.തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങൾ കഥാഗതിയെ കൂടുതൽ ഉദ്വേഗജനക മാക്കുന്നു.


കേരളം - തമിഴ്നാട് അതിർത്തി പശ്ചാത്തലത്തിൽ കഥ പറയുന്നതുകൊണ്ട് മലയാളത്തിനു പുറമെ തമിഴും സിനിമയിൽ സംസാര ഭാഷയാകുന്നുണ്ട്. ആലിയുടെ ഏറ്റവും വലിയ സ്പെഷ്യാലിറ്റി ഇതിലെ പാട്ടുകളാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, അറബിക് ഗാനങ്ങളുൾപ്പടെ ഏഴു ഗാനങ്ങളാണുള്ളത്. എല്ലാ പാട്ടുകളുടെയും രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായിക ഡോ. കൃഷ്ണാ പ്രിയദർശൻ ആണ്. അറബിക് ഗാനം മാത്രം ട്രാൻസ്‌ലേഷൻ വേണ്ടി വന്നു.


കൈലാഷ്, പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലതാദാസ്, മണക്കാട് ലീല, ശ്രുതി, കൃഷ്ണ പ്രിയ എന്നിവർ അഭിനയിക്കുന്നു.


ബാനർ, നിർമ്മാണം-മൻഹർ സിനിമാസ് & എമിനൻ്റ് മീഡിയ (അബുദാബി), രചന, സംവിധാനം - ഡോ. കൃഷ്ണ പ്രിയദർശൻ, ഛായാഗ്രഹണം - റിനാസ് നാസർ, എഡിറ്റിംഗ് - അബു ജിയാദ്, ഗാനരചന - ഡോ കൃഷ്ണ പ്രിയദർശൻ, സംഗീതം - കിളിമാനൂർ രാമവർമ്മ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി, ആലാപനം - കിളിമാനൂർ രാമവർമ്മ, അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻഹിഷാം കലാഫ്, അഭി, കല - അഖിലേഷ്, ഷിജു അഭാസ്ക്കർ, കോസ്റ്റ്യും - സിസിലി ഫെർണാണ്ടസ്, ചമയം - ജയൻ സി എം, അസ്സോസിയേറ്റ് ഡയറ ക്ടേഴ്സ് - സിസിലി ഫെർണാണ്ടസ്, ജാഫർ കുറ്റിപ്പുറം, പ്രൊഡക്ഷൻ കൺട്രോളർ - ശ്രീധർ, കാസ്റ്റിംഗ് ചീഫ് - ഡോ. രജിത്കുമാർ, കോറിയോഗ്രാഫി - അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ, എസ് എഫ് എക്സ് - എൻ ഷാബു ചെറുവള്ളൂർ, ഫസ്റ്റ് കട്ട് - അരുൺ ആൻ്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രജീഷ് ബി കെ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), സിയന്ന (ഷാർജ ), ബെൻസൻ ( തിരുവനന്തപുരം), സൗണ്ട് ഓ ക്ലോക്ക് ( തിരുവനന്തപുരം), പോസ്റ്റർ - ജാക്ക് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- ഗോപാല കൃഷ്ണൻ.


 അജയ് തുണ്ടത്തിൽ 

( പി.ആർ. ഓ )

1 comment:

Powered by Blogger.