"ഹായ് ഗയ്സ് " തൃശൂരിൽ തുടങ്ങി.
"ഹായ് ഗയ്സ് " തൃശൂരിൽ തുടങ്ങി.
പ്രിയ നടൻ ഇന്നസെൻ്റിൻ്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ്,നടൻ ടിനി ടോമിൻ്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും നടനുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ,അക്വാ ടോണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ എം എലിയാസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന "ഹായ് ഗയ്സ് " എന്ന സിനിമയുടെ പൂജാ കർമ്മം, തൃശൂർ പുതുക്കാട് ഹോളിഡേ പാർക്കിൽ വെച്ച് നിർവഹിച്ചു.
പുതുക്കാട് നിയോജകമണ്ഡലം എംഎൽഎ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റവ. ഫാദർ പോൾ തേക്കാനത്ത്ആദ്യ തിരി തെളിയിച്ചു. രാഷ്ട്രീയ-സാമൂഹ്യ ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ടിനി ടോം,ബിജു കുട്ടൻ,സുനിൽ സുഖദ, കലാഭവൻ നിയാസ്,നിർമ്മൽ പാലാഴി,ബെന്നി കലാഭവൻ,ഡയാന ഹമീദ്,സ്മിനു തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയി ക്കുന്നു. തൃക്കുക്കാരൻ ഫിലിംസിൻ്റെ ബാനറിൽ ജോസഫ് തൃക്കുക്കാരൻ, നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാ ഗ്രഹണം ജെയിംസ് ക്രിസ് നിർവഹി ക്കുന്നു.സുഭാഷ് പോണോളി എഴുതിയ വരികൾക്ക് ആർ എൽ വി പ്രമോദ് ചെറുവത്തൂർ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ഷിജു കോഴിക്കോട്, മേക്കപ്പ്-സുധീഷ് നാരായണൻ,കോസ്റ്റ്യൂംസ്-സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരിശ്രീ ബാബുരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഗൗതം കൃഷ്ണ,പി ആർ ഒ- എ എസ് ദിനേശ്.
No comments: