Welcome to the exciting world of Thrilling Game 🎰! We are thrilled to announce that the incredibly talented PARTH TIWARI has officially joined the #ImGame team! Get ready for an electrifying explosion of entertainment!!🔥😎
Welcome to the exciting world of Thrilling Game 🎰! We are thrilled to announce that the incredibly talented PARTH TIWARI has officially joined the #ImGame team! Get ready for an electrifying explosion of entertainment!!🔥😎
ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം "ഐ ആം ഗെയിം"ൽ പാർത്ഥ് തിവാരി
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ ബോളിവുഡ് താരം പാർത്ഥ് തിവാരി. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ "കിൽ" എന്ന ബോളിവുഡ് ചിത്രത്തിലെ പ്രകടനത്തിലൂടെ വലിയ ശ്രദ്ധ നേടിയ പാർത്ഥ് തിവാരിയുടെ ആദ്യ മലയാള ചിത്രമാണിത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന "ഐ ആം ഗെയിം" ന്റെ ചിത്രീകരണം ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ചു. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന "ഐ ആം ഗെയിം" ഇപ്പോൾ ചിത്രീകരിക്കുന്നത് തിരുവനന്തപുരത്താണ്.
ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവർ വേഷമിടുന്ന ഈ ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻബറിവ് മാസ്റ്റേഴ്സ് ആണ്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ബിഗ് ബഡ്ജറ്റ് ചിത്രമായാണ് "ഐ ആം ഗെയിം" ഒരുക്കുന്നത്. അൻബറിവ് ടീം ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ആര്ഡിഎക്സിന് ശേഷം ഇതിലൂടെ വീണ്ടും ഒരു നഹാസ് ചിത്രത്തിന് വേണ്ടി അൻബറിവ് മാസ്റ്റേഴ്സ് സംഘട്ടന സംവിധാനം നിർവഹിക്കുകയാണ്.
ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി
No comments: