"ഗർഭിണി - A Pregnant Widow " പാലക്കാട് തുടങ്ങി.




"ഗർഭിണി  - A Pregnant Widow "  പാലക്കാട് തുടങ്ങി.


ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ "ഒങ്കാറ" എന്ന ചിത്രത്തിനു ശേഷംഉണ്ണി കെ ആർ  കഥയെഴുതി സംവിധാനം ചെയ്യുന്ന "ഗർഭിണി-A Pregnant Widow " എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.




വ്യാസചിത്ര യുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ്‌ വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റ്റ്വിങ്കിൾ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പി ക്കുന്നു.അജീഷ് കൃഷ്ണ നായകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ശിവൻകുട്ടി,സുനിൽ സുഖദ,തുഷാര പിള്ള, സന്തോഷ്‌ കുറുപ്പ്, അഖില അനോകി തുടങ്ങിയവരും അഭിനയിക്കുന്നു.


വിനോയ് വിഷ്ണു വടക്കേപ്പാട്ട്,സൗമ്യ കെ എസ് എന്നിവർ  ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം സാംലാൽ പി തോമസ് നിർവ്വഹിക്കുന്നു.രാജേഷ് തില്ലങ്കേരി തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റിംഗ്- സുജിർബാബു സുരേന്ദ്രൻ, സംഗീതം- സുധേന്ദുരാജ്,ഗാനരചന-ഡോക്ടർ സുകേഷ്,കവിത- ബിജു പ്രഹ്ലാദ്,കീർത്തനം-ഭാസ്കര ഗുപ്ത വടക്കേപ്പാട്,മേക്കപ്പ്-ജയൻ പൂങ്കുളം, കല-രതീഷ് വലിയകുളങ്ങര . അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ,രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ കല്ലാർ, പ്രൊജക്റ്റ്‌ കൺട്രോളർ -സജേഷ് രവി. സഹനിർമ്മാണം- ക്രൗഡ് ക്ലാപ്സ്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.