വിജയ് സേതുപതിയുടെ " ACE " മെയ് 23ന് റിലീസ് ചെയ്യും .
വിജയ് സേതുപതി നായകനാക്കുന്ന 51- മത്തെ ചിത്രം " ACE " മെയ് 23ന് തിയേറ്ററുകളിൽ എത്തും . 7cs എൻ്റെർടെയ്ൻമെൻ്റിൻ്റെ ബാനറിൽ പി. അറുമുഖകുമാർ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് റൊമാൻ്റിക് ക്രൈം കോമഡി ചിത്രമാണിത് .
രുഗ്മിണി വസന്ത് , യോഗി ബാബു , ബി.എസ് അവിനാശ്, ബബ്ലു പൃഥിരാജ് ദിവ്യപിള്ള , മുത്തുകുമാർ , രാജ്കുമാർ എന്നിവർ ഈ ചിത്രത്തിൽ അഭിനയി ക്കുന്നു. കരൺ ബി. റാവത്ത് ഛായാഗ്രഹണവും ഫെന്നി ഒലിവർ എഡിറ്റിംഗും ജസ്റ്റിൻ പ്രഭാകർ സംഗീതവും , താമരൈ ഗാനരചനയും നിർവ്വഹിക്കുന്നു. കപിൻ കപിലൻ , ശ്രേയാ ഘോഷാൽ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .
സലിം പി.ചാക്കോ
No comments: