നാനിയുടെ " HIT : The Third Case " ഹിറ്റിലേക്ക് .


 

Movie :

HIT : The Third Case.


Director: 

Sailesh Kolanu


Genre :

Action Thriller.


Platform : 

Theatre .


Language : 

Telugu ( Malayalam Dubbing)


Time :

157  Minutes  6 Seconds.


Rating : 

4/ 5 


✍️

Saleem P. Chacko.

CpK DesK.


നാനിയെ നായകനാക്കി ഡോ: സൈലേഷ് കൊലാനു  രചനയും സംവിധാനം നിർവ്വഹിച്ച " HIT 3 : Third Case "  ഹിറ്റ് ചാർട്ടിലേക്ക് .2022ൽ പുറത്തിറങ്ങിയ HIT 2 : Second Caseൻ്റെ തുടർച്ചയാണ് .


നാനി ( വിശാഖപട്ടണം എച്ച് ഐടി   എസ്. പി അർജുൻ സർക്കാർ ഐ.പി എസ് ) , ശ്രീനിധി ഷെട്ടി ( എ.എസ്.പി മൃദുല ഐ പി.എസ് ) , സൂര്യ ശ്രീനിവാസ് ( ജമ്മു കാശ്മീർ എ.എസ്. പി രവി ഐ.പി.എസ് ) , ആദിൽ പാല ( എസ്.ഐ സുബൈർ അഹമ്മദ് ഖാൻ ) , റാവു രമേശ് ( നാഗേശ്വര റാവു ഐ.പി.എസ് ) , സമുദ്രക്കനി ( അർജുൻ സർക്കാരിൻ്റെ പിതാവ് ) , കോമലീ പ്രസാദ് ( വർഷ ഐ.പി.എസ് ) , രവീന്ദ്ര ജെയ് ( സാമുവൽ ജോസഫ് ) , പ്രതീഖ് ബബ്ബർ ( ആൽഫ ) , ടിസ്ക ചോപ്രാ  ( കൃതിക അഹൂജ ഐ.പി.എസ് ) , മഗന്തി ശ്രീനാഥ് ( എസ്.പി അഭിലാഷ് ഐ.പി.എസ് ) ഇവരോടൊപ്പം കാർത്തി ( എ.എസ്.പി വീരപ്പൻ ) അതിഥി താരമായും വേഷമിടുന്നു .


ആദ്യ മൂന്ന്  ദിവസം  കൊണ്ട് 82 കോടിയും കടന്ന് മുന്നേറുന്നു .ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. റിലീസ് ചെയ്തിരിക്കുന്നത് .വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.


ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


നാനിയുടെ അഭിനയം ഗംഭീരം . അദ്ദേഹത്തിൻ്റെ സ്ക്രീൻ പ്രസൻസ് എടുത്ത് പറയാം .സംവിധായകൻ സൈലേഷ് കോലാനു അഭിനന്ദനം അർഹിക്കുന്നു . തുടക്കം മുതൽ അവസാനം വരെ അതിശയിപ്പിക്കുന്ന രംഗങ്ങൾ സമ്മാനിക്കുന്ന ചിത്രമാണിത് . ഓരോ പഞ്ചും കിക്കും ദ്യശ്യപരവുമാണ് . 


" HIT : The Fourth Case " തിയേറ്ററുകളിൽ എത്തും . കാർത്തി as എ.സി.പി വീരപ്പൻ .

No comments:

Powered by Blogger.