Since 2016

" മലവാഴി " . സംവിധാനം ബോബൻ ഗോവിന്ദൻ. കഥ ഓ.കെ ശിവരാജ്&രാജേഷ് കുറുമാലി , തിരക്കഥ,സംഭാഷണം രാജേഷ് കുറുമാലി.


 

" മലവാഴി " . സംവിധാനം ബോബൻ ഗോവിന്ദൻ. കഥ ഓ.കെ ശിവരാജ്&രാജേഷ് കുറുമാലി , തിരക്കഥ,സംഭാഷണം രാജേഷ് കുറുമാലി.  


മൃദുഭാവേ ദൃഢകൃത്യേ എന്ന ചിത്രത്തിനുശേഷം രാജേഷ് കുറുമാലി തിരക്കഥാ രചന നിർവഹിക്കുന്ന ചിത്രമാണ് മലവാഴി. ദളിതരും അവരുടെ പാരമ്പര്യ കലാരൂപങ്ങളും, ജീവിതവും പ്രകൃതിയോട് ലയിച്ചു കിടക്കുന്നതാണ്.


ദളിത് ജീവിതവും അവരുടെ കലകളും അടിച്ചമർത്തപെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും പ്രകൃതിക്കും ദളിത് കലാരൂപങ്ങളുടെ നിലനിൽപ്പിനും വേണ്ടി പൊരുതേണ്ടി വന്ന മനുഷ്യരുടെ ചെറുത്തുനിൽപ്പിൻ്റെ കഥയാണ് ചിത്രം പറയുന്നത്.


മുംബൈയിലെ തിയറ്റർ ആർട്ടിസ്റ്റ് ആയ ദേവദാസ് പ്രധാന വേഷം ചെയ്യുന്നു. സംസ്ഥാന അവാർഡ് ജേതാവ് സിജി പ്രദീപ് നായികയാവുന്നു .കൂടാതെ ഗുരു സോമസുന്ദരം,സുന്ദര പാണ്ഡ്യൻ,മോഹൻ സിത്താര,രാജൻ പൂ ത്തറക്കൽ.പ്രവീൺ നാരായണൻ ,പാച്ചു,ശാന്തകുമാരി,മാസ്റ്റർ ദേവനന്ദൻഎന്നിവർ അഭിനയിക്കുന്നു.


ലീഗോൾഡ് ഫിലിംസിന്റെ ബാനർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഡി.ഒ.പി മധു അമ്പാട്ട് ആണ്. സംഗീതം മോഹൻസിത്താര.  ഗാനരചന ഷമ്മു  മാഞ്ചിറ, രാജേഷ് കുറുമാലി.എഡിറ്റിംഗ് സുമേഷ് ബി.ഡബ്ല്യു.ടി. പശ്ചാത്തല സംഗീതം: സാജൻ മാധവ്,


കലാസംവിധായകൻ ബിനിൽ കെ. ആൻ്റണി, കോസ്റ്റ്യൂമർ രശ്മി ഷാജൂൺ കാര്യാൽ. മേക്കപ്പ് പി.എൻ മണി. എക്സിക്യൂട്ടീവ്. സുരേഷ് പുത്തൻകുളമ്പ്, മാനേജർ:സോണി ഒല്ലൂർ, സുജിത് ഐനിക്കൽ. കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ.ചീഫ് അസോസിയറ്റ് ഡയറക്ടർ ലിഗോഷ് ഗോപിനാഥ്. അസോസിയേറ്റ് ഡയറക്ടർ ശിവ രഘുരാജ്.  അസിസ്റ്റന്റ് ഡയറക്ടേഴ്സ് ബിബി കെ ജോൺ ,അജയ് റാം.,ഉബൈസ്. പ്രൊഡക്ഷൻ ഇൻ ചാർജ്  പൂക്കടവാസു. ഫിനാൻസ് കൺട്രോളർ ദില്ലി ഗോപൻ. അക്കൗണ്ട്സ് ഹർദീപ് ഷിൻഡെ, സ്റ്റിൽസ് അജേഷ് ആവണി. കളറിസ്റ്റ് ലിജു പ്രഭാകർ, എഫക്റ്റ്: രാജ് മാർത്താണ്ഡം. ഡിസൈൻ മനു ഡാവിഞ്ചി,ഗായകർ മോഹൻ സിതാര, ശ്രുതി രാജ്, സാജൻ മാധവ്, സുരേഷ് കൊടകര. സ്റ്റുഡിയൊ ചിത്രാഞ്ജലി,


പിആർഒ എം.കെ ഷെജിൻ

No comments:

Powered by Blogger.