മലയാള ഭാഷയെ പ്രണയിച്ച തമ്പി മാഷിൻ്റെ അനുസ്മരണം ജൂൺ ആറിന് പത്തനംതിട്ടയിൽ
മലയാള ഭാഷയെ പ്രണയിച്ച തമ്പി മാഷിൻ്റെ അനുസ്മരണം ജൂൺ ആറിന് .
പത്തനംതിട്ട:പ്രശസ്തഅദ്ധ്യാപകനും,സാഹിത്യക്കാരനും,നടനും,പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ.കെ.വി തമ്പിയുടെ 12-ാമത് അനുസ്മരണം പ്രൊഫ.കെ.വി.തമ്പി സൗഹ്യദവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 6 വെള്ളിയാഴ്ച രാവിലെ 10.30 ന് പത്തനംതിട്ട പ്രസ്സ്ക്ലബ് ഹാളിൽ ചേരുമെന്ന് പ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി സെക്രട്ടറി സലിം പി. ചാക്കോയും ട്രഷറാർ പി . സക്കീർ ശാന്തിയും അറിയിച്ചു .
ഇതോടനുബന്ധിച്ച്മികച്ചപത്രപ്രവർത്തകനുള്ള സൗഹൃദവേദി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള നാലാമത് പുരസ്കാരം കേരളകൗമുദി പത്തനംതിട്ട യുണിറ്റിലെ സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂരിന് സിനിമ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ നൽകും.
പ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി പ്രസിഡൻ്റ് സണ്ണി മർക്കോസ് അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും . പ്രസിദ്ധ ചലച്ചിത്രകാരൻ എ. മീരാസാഹിബ് പ്രൊഫ. കെ.വി.തമ്പി അനുസ്മരണ പ്രഭാഷണം നടത്തും .
ഇന്ത്യ ടുഡേ മാഗസിൻ അസോസിയേറ്റ് എഡിറ്റർ ജീമോൻ ജേക്കബ് " തമ്പി മാഷും പത്തനംതിട്ടയും " എന്ന വിഷയം അവതരി പ്പിക്കും . പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ , കെ.എസ് രാജേശ്വരൻ , സാം ചെമ്പകത്തിൽ , സജിത് പരമേശ്വരൻ , എ . ഗോകുലേന്ദ്രൻ , ടി.എം. ഹമീദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
കവിയും വിവർത്തകനും നടനും ആയിരുന്നു പ്രൊഫ .കെ.വി. തമ്പി . പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വകുപ്പ് മേധാവി ആയിരുന്നു. 1994-ൽ പുറത്തിറങ്ങിയ അടൂർ ഗോപാലാകൃഷ്ണന്റെ " വിധേയൻ '' എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചു. അടൂർഗോപാലാ കൃഷ്ണന്റെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഖലീൽ ജിബ്രാന്റെ പ്രവാചകൻ, തകർന്ന സ്വപ്നങ്ങൾ മലയാളത്തിന് നൽകിയത് അദ്ദേഹമാണ്. സൗഹൃദങ്ങളുടെ തോഴൻ, പത്ര,ദൃശ്യ മാദ്ധ്യമങ്ങളുടെ കൂടെപിറപ്പും ആയിരുന്നു അദ്ദേഹം.
🙏🙏🙏
ReplyDelete