കലാനിലയത്തിൻ്റെ " ഇന്ദുലേഖ " സിനിമ റിലീസ് ചെയ്തിട്ട് 58 വർഷങ്ങൾ പൂർത്തിയായി .ആദ്യമായി കലാനിലയം സിനിമാ രംഗത്താണ് ഉണ്ടായിരുന്നത് . പിന്നീടാണ് നാടക രംഗത്തേക്ക് എത്തുന്നത്.




കലാനിലയത്തിൻ്റെ " ഇന്ദുലേഖ " സിനിമ റിലീസ് ചെയ്തിട്ട്  58 വർഷങ്ങൾ പൂർത്തിയായി .ആദ്യമായി കലാനിലയം സിനിമാരംഗത്താണ് ഉണ്ടായിരുന്നത് . പിന്നീടാണ് നാടക രംഗത്തേക്ക് എത്തുന്നത്.




1967 ഫെബ്രുവരി പത്തിന്  പുറത്തിറങ്ങിയ "ഇന്ദുലേഖ " എന്ന സിനിമയുടെ  സംവിധാനവും  നിർമ്മാണവും  നിർവ്വഹിച്ചത് കലാനിലയം കൃഷ്ണൻനായർ ആയിരുന്നു .


രാജ്മോഹൻ , ചേർത്തല രാമൻ നായർ , ശങ്കരാടി , അരവിന്ദാക്ഷ മേനോൻ,വൈക്കംമണി,കൊടുങ്ങല്ലൂർ അമ്മിണിയമ്മ , ശ്രീകല , ഓമന , ചങ്ങനാശ്ശേരി നടരാജൻ , ടി.സി.എൻ നമ്പ്യാർ , മുതുകുളം , ജഗതി എൻ.കെ ആചാരി , കണ്ടിയൂർ പരമേശ്വരൻപിള്ള എന്നിവർ ഈ സിനിമയിൽ അഭിനയിച്ചു. 


പാപ്പനംകോട് ലക്ഷ്മണൻ ഗാനരചനയും , വി. ദക്ഷിണാമൂർത്തി സംഗീതവും നിർവ്വഹിച്ചു. പത്ത് ഗാനങ്ങളാണ് ഈ സിനിമയിൽ ഉണ്ടായിരുന്നത് .പി.ലീല , കമുകറ പുരുഷോത്തമൻ , അമ്മിണി ഗംഗാധരൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരുന്നത് . അമ്പിളിയെ ..... , കണ്ണെത്തദൂരെ ...... , മാനസം ........... , മനുജ .......... , നാളെ വരുന്നു തോഴി ......... , ഭൂതാളിയുണ്ടോ ...... , സൽക്കലദേവീ തൻ .............. " , വരിനദേ ...... , വഴിത്താര ....... തുടങ്ങിയ ഗാനങ്ങൾ മലയാളിയുടെ മനസിൽ ഇടം നേടിയിരുന്നു . എന്നും ഓർമ്മിക്കാൻ പറ്റിയ ഗാനങ്ങളായിരുന്നു  മിക്കതും .


സീത ഫിലിംസ് , ലീല ഫിലിംസ് എന്നിവയുടെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചത് .  കലാനിലയം ആണ് സിനിമ അവതരിപ്പിച്ചത് . ഓ. ചന്തു മോനോൻ കഥയാണ് ഇന്ദുലേഖ . വൈക്കം ചന്ദ്രശേഖരൻ നായർ തിരക്കഥയും സംഭാഷണവും ഒരുക്കി .


വി.പി. വർഗ്ഗീസ് എഡിറ്റിംഗും , പി.എൻ. മേനോൻ കലാസംവിധായകനും , ടി.എൻ. കൃഷ്ണൻകുട്ടിനായർ , ചന്ദ്രൻ എന്നിവർ ഛായാഗ്രഹണവും , പി.എൻ മേനോൻ ഡിസൈനും നിർവ്വഹിച്ചു.


മലയാള സിനിമയിലെ മികച്ച ക്ലാസിക് സിനിമകളിൽ ഒന്നാണ് " ഇന്ദുലേഖ " . കലാനിലയം കൃഷ്ണൻനായരുടെ  സംവിധാന മികവ്  എടുത്ത് പറയാം .


സലിം പി. ചാക്കോ

No comments:

Powered by Blogger.