S.N Swamy's " SECRET" : Believe in You .
Director:
S.N Swamy
Genre :
Mystery Thriller.
Platform :
Theatre .
Language :
Malayalam
Time :
116 minutes 31 Seconds .
Rating :
3.75 / 5
Saleem P . Chacko .
CpK Desk .
മലയാളി പ്രേക്ഷകർക്ക് തന്റെ തിരക്കഥകളിലൂടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം "" SECRET " തിയേറ്ററുകളിൽ എത്തി .
മിഥുൻ എന്ന മെഡിക്കൽ റെപ്പ് ഒരു കല്യാണത്തിന് തഞ്ചാവൂരിൽ പോകുന്നതും മിഥുൻ്റെ ഭാര്യ ആകാൻ പോകുന്ന ശ്രയ കല്യാണത്തിന് മുന്നേ മരിക്കുമെന്ന് നാഡി ജ്യോൽസ്യനിൽ നിന്ന് മനസ്സിലാക്കുന്ന മിഥുൻ അവളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നു. മൂന്ന് ജീവനുകൾ മരണത്തിൽ നിന്നും രക്ഷിക്കണം. ആ ചലഞ്ച് ശ്രയയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന മിഥുന് ഉണ്ടാകുന്ന കാര്യങ്ങളാണ് സിനിമയുടെ പ്രമേയം .
ധ്യാൻ ശ്രീനിവാസന്റെ മികച്ച പ്രകടനം സമ്മാനിക്കുന്ന ചിത്രമാണിത്. മോട്ടിവേഷണൽ ഡ്രാമഗണത്തിൽ പെടുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എസ് എൻ സ്വാമി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ ആരും പറയാത്ത കഥയുമായാണ് സീക്രട്ട് പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രൺജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയാണ്. ഡി.ഒ.പി : ജാക്സൺ ജോൺസൺ, എഡിറ്റിങ് : ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ്.ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ : അരോമ മോഹൻ, കോസ്റ്റ്യൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് : അജിത് എ ജോർജ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ഡി ഐ: മോക്ഷ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
എസ്. എൻ സ്വാമിയുടെ വ്യത്യസ്തയുള്ള രചനയും മികച്ച സംവിധാനവും സിനിമയ്ക്ക് മാറ്റ് കൂട്ടി. സ്വാമിയുടെ ആദ്യ സംവിധാനവും ശ്രദ്ധേയം .
No comments: