" ശ്വാസം" ഷൂട്ടിംഗ് പൂർത്തിയായി.



 " ശ്വാസം" ഷൂട്ടിംഗ് പൂർത്തിയായി.


ഒരു കൂടിയാട്ട കലാകാരന്റെ ജീവിത കഥ പറയുന്ന "*ശ്വാസം* " എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തും പരിസരങ്ങളിലുമായി പൂർത്തിയായി.






എക്കോസ് എന്റർടൈൻമെന്റ് സിന്റെ ബാനറിൽ സുനിൽ എ. സ ക്കറിയ നിർമിക്കുന്ന ഈ ചിത്രം കഥയും തിരക്കഥ യും എഴുതി സംവിധാനം ചെയ്യുന്നത് ബിനോയ്‌ വേളൂരാണ്. നിരവധി അവാർഡുകൾ നേടിയ ഒറ്റമരം എന്ന ചിത്രത്തിന് ശേഷം ബിനോയിയും സുനിൽ സഖറിയയും ഒന്നിക്കുന്ന ഈ ചിത്രത്തിൽ സന്തോഷ്‌ കീഴാറ്റൂർ നീന കുറുപ്പ്, അൻസിൽ റഹ്‌മാൻ, ആദർശ് സാബു,സൂര്യ ജെ. മേനോൻ, ടോം മാട്ടേൽ, ആർട്ടിസ്റ്റ് സുജാതൻ, സുനിൽ എ. സഖറിയ, ഒറവക്കൽ ലൈല പാലാ അരവിന്ദൻ, അജീഷ് കോട്ടയം തുടങ്ങിയവർ അഭിനയിക്കുന്നു.


ക്യാമറ ജോയൽ തോമസ് സാം, എഡിറ്റിംഗ് അനിൽ സണ്ണി ജോസഫ്, ഗാനങ്ങൾ ശ്രീരേഖ് അശോക്, സംഗീതം സുവിൻ ദാസ്, കലാ സംവിധാനം ജി. ലക്ഷ്‌മൺ. മാലം, മേക്കപ്പ് രാജേഷ് ജയൻ, വസ്ത്രാലങ്കാരം മധു എളംകുളം, സ്റ്റിൽ മുകേഷ് ചമ്പക്കര തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


ശ്വാസത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്നു.

No comments:

Powered by Blogger.