വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് " തങ്കലാൻ " .
വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് " തങ്കലാൻ " . മാളവിക മേനോൻ പാർവ്വതി തിരുവോത്ത് , ഡാനിയൽ കാൽ ടാഗിറോൺ , പശുപതി , ഹരികൃഷ്ണൻ,പ്രീതികരൺ , വേട്ടായി മുത്തു കുമാർ , സബിഹുള്ള ഷഹ്റാനി , സബിഹുള്ള ഷഹ്റാനി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ബ്രീട്ടീഷ് ഭരണക്കാലത്ത് തങ്കലാൻ എന്ന ഗോത്രവർഗ്ഗ നേതാവ് സ്വർണ്ണ ഖനനത്തിനായി പിടിച്ചെടുക്കാൻ ഗൂഡാലോചന നടത്തിയതിന് ശേഷം ബ്രീട്ടിഷുകാർക്കെതിരെ പോരാട്ടം നടത്തുന്നു.


അഴകിയ പെരിയവൻ , തമിഴ് പ്രഭ എന്നിവർ രചനയും , ജി.വി. പ്രകാശ്കുമാർ സംഗീതവും , കിഷോർകുമാർ ഛായാഗ്രഹണവും , സെൽവ ആർ.കെ എഡിറ്റംഗും , ഏഗൻ ഏകാംബരം കോസ്റ്റ്യൂമും , ബൽദേവ് വർമ്മ മേക്കപ്പും , എസ്. എൻ മുർത്തി കലാസംവിധാനവും നിർവ്വഹിക്കുന്നു. 


നീലം പ്രൊഡക്ഷൻസിൻ്റെയും സ്റ്റുഡിയോ ഗ്രീസിൻ്റെയും ബാനറിൽ കെ. ഇ ഞ്ജാനവേൽരാജയും ദേശപാണ്ഡെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘തങ്കലാൻ’ ആഗസ്റ്റ് 15ന് റിലീസ് ചെയ്യും .


സലിം പി.ചാക്കോ

No comments:

Powered by Blogger.