" കനകരാജ്യം" സിനിമയിലെ വീഡിയോ സോംഗ് പുറത്തിറങ്ങി.
 " കനകരാജ്യം" സിനിമയിലെ വീഡിയോ സോംഗ് പുറത്തിറങ്ങി. 


വിനായകാ അജിത് ഫിലിംസിൻ്റെ ബാനറിൽ അജിത് വിനായകനിർമ്മിച്ച് സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം എന്ന ചിത്രത്തിൻ്റെപ്രദർശനത്തിനോടനുബന്ധിച്ചുള്ള പ്രൊമോഷൻ്റെ ഭാഗമായി ആദ്യ വീഡിയോ സോംഗ് പുറത്തിറക്കിയിരിക്കുന്നു.


കൺ തുറന്നുണർന്നു നിന്നതാരേ :നീ ചാരേ ..

കണ്ണാകെ... ഓ.. ഉൾ നനഞ്ഞു മേയുണർന്നു കൂടെ... നീ പോരൂ...

ധന്യാ സുരേഷ് മേനോൻ രചിച്ച് അരുൺ മുരളിധരൻ ഈണമിട്ട്അഭിജിത് അനിൽകുമാർ,, നിത്യാ മാമ്മൻ എന്നിവർ പാടിയ മനോഹരമായ ഗാനത്തിൻ്റെ ദൃശ്വാവൽക്കരണം അടങ്ങിയ വീഡിയോ ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.


https://youtu.be/7Av3clFf5to?si=jTZ0x5dO4tedm2Sh


ഇന്ദ്രൻസ്, ജോളി ചിറയത്ത്, ആതിരാ പട്ടേൽ എന്നിവരാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ. തികഞ്ഞ ഗൃഹാന്തരീക്ഷത്തിൽ ഒരു സാധാരണ കുടുംബത്തിൻ്റെ പ്രഭാതമാണ് ഈ ഗാനരംഗത്തിലൂടെ സംവിധായകനായ സാഗർ കാട്ടിത്തരുന്നത്.അച്ഛനും, അമ്മയും, മകളുംഅടങ്ങുന്നഒരുകുടുംബത്തിൻ്റെ സ്നേഹ ബന്ധം അരക്കിട്ടു റപ്പിക്കാൻപോന്നവിധത്തിലുള്ളതാണ് ഈ ഗാനമെന്ന് നമുക്ക് ഊഹിക്കാൻ കഴിയും.


ആലപ്പുഴയിൽ വർഷങ്ങൾക്കു മുമ്പ് നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കി, റിയലിസ്റ്റിക്കായി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തെ തികഞ്ഞ കുടുംബ പശ്ചാത്തലത്തിലൂടെഅവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ഘട്ടത്തിൽ ഏറെ ദുരൂഹതകൾ സൃഷ്ടിച്ചു കൊണ്ട് ആരും പ്രതീക്ഷിക്കാത്ത സ്ഥിതി വിശേഷത്തിലേക്കുനയിക്കപ്പെടുകയാണ്.


തികഞ്ഞ ഗ്രാമീണാന്തരീക്ഷ ത്തിൽ ഒരു ഫാമിലി ത്രില്ലർ സിനിമയാണ് കനകരാജ്യം.പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കനകം-ഈ ചിത്രത്തിലെ സുപ്രധാനമായ ഘടകമാണ്.ഇന്ദ്രൻസും, മുരളി ഗോപിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, ശ്രീജിത് രവി, ലിയോണാ ,ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, അച്ചുതാനന്ദൻ, ഉണ്ണിരാജ, രാജേഷ് ശർമ്മ,രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ, ശീ വിദ്യാമുല്ലശ്ശേരി, സൈനാ കൃഷ്ണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.


ഹരി നാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്  ഗാനരചയിതാക്കൾ. ഛായാഗ്രഹണം അഭിലാഷ് ആനന്ദ് ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രദീപ്.മേക്കപ്പ്  പ്രദീപ് ഗോപാലകൃഷ്ണൻ.കോസ്റ്റ്യും  ഡിസൈൻ  സുജിത് മട്ടന്നൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവ്.പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ശ്രീജേഷ്ചിറ്റാഴ പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്. പി.ആർ ഓ : വാഴൂർ ജോസ് .


നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂലൈ അഞ്ചിന് റിലീസ് ചെയ്യും .


No comments:

Powered by Blogger.