കേരളത്തിന് അഭിമാനമായി 'വടക്കൻ' കാനിൽ: മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു..


 

കേരളത്തിന് അഭിമാനമായി 'വടക്കൻ' കാനിൽ: മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു..


സജീദ് എ. സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന 'വടക്കൻ' കാൻ ചലച്ചിത്രമേളയുടെ മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ പ്രദർശിപ്പിക്കുന്ന ഏഴു ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നിവർ അണിയറയിൽ ഒരുക്കുന്ന 'വടക്കൻ'  ഈ വിഭാഗത്തിൽ ഇടംനേടുന്ന ഏക മലയാളചിത്രമാണ്.


ഫിലിം മാർക്കറ്റുകളിൽ പ്രധാനമായ കാനിൻ്റെ മാർഷെ ദു ഫിലിമിൽ ചിത്രം പ്രദർശിപ്പിക്കുന്നത് ഒട്ടനവധി വൈവിധ്യമാർന്നചിത്രങ്ങൾക്കൊപ്പമാണ്. "'വടക്കൻ' ഫൻറ്റാസ്റ്റിക് പവലിയനിൽ പ്രദർശിപ്പിക്കുന്നത് ഏറെ അഭിമാനകരമാണ്. മലയാള സിനിമയുടെ വൈവിധ്യതയും കേരളത്തിൻ്റെ സംസ്കാരവും ഇത്തരമൊരു കഥയിലൂടെ നിഗൂഡതയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരിൽ അത് ഏറെ പ്രതീക്ഷ സൃഷ്ടിക്കുന്നു." മേളയുടെ സംഘടകർ അഭിപ്രായപ്പെട്ടു.


ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പിൻ്റെ സഹസ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെ ബാനറിലാണ് 'വടക്കൻ' നിർമ്മിച്ചിരിക്കുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർനാച്ചുറൽ ത്രില്ലറാണ് 'വടക്കൻ'. 


"ലോകോത്തര അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ഒന്നിപ്പിച്ച് രാജ്യാന്തര, ഹൈപ്പർലോക്കൽ ആഖ്യാനങ്ങളെ ഒന്നാക്കി ഇന്ത്യൻ സിനിമയെ പുനർനിർവചിക്കുക എന്നതാണ് 'വടക്കനി'ലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്", ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പ് സ്ഥാപകനും ചിത്രത്തിൻ്റെ നിർമ്മാതാവുമായ ജയ്ദീപ് സിംഗ് പറഞ്ഞു. "കാനിലെ ഈ പ്രദർശനം ഞങ്ങൾക്ക് അഭിമാനകരമായ നേട്ടമാണ്. സൂപ്പർനാച്ചുറൽ ത്രില്ലറായ 'വടക്കൻ' ഒരു അഭിമാന പ്രൊജക്ടാണ്; ലോകമെമ്പാടും പ്രേക്ഷക ശ്രദ്ധനേടാൻ ഏറെ സാധ്യതയുള്ള കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം മുന്നോട്ടുവെയ്ക്കുന്ന ചിത്രം.", അദ്ദേഹം കൂട്ടിച്ചേർത്തു.


കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റി ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതികൾ നിലവിലുണ്ട്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്


*'Vadakkan’ Makes Historic Debut at Cannes Film Festival's Marché du Film Fantastic Pavilion*


Cannes, France, May 16, 2024 — Malayalam film 'Vadakkan', has earned a coveted spot at the Cannes Film Festival's prestigious Marché du Film Fantastic Pavilion. Produced by Offbeet Studios and Directed by Sajeed A, starring Kishore and Shruthy Menon, the film marks a significant milestone as the only Malayalam film to be featured as one of the seven gala screenings of the event.


'Vadakkan' takes audiences on an immersive journey into the mesmerizing Vadakkan Universe, weaving together supernatural elements and ancient North Malabar folklore. With a world-class crew including Resul Pookutty, Kieko Nakahara, Bijibal, and Unni R, Vadakkan promises to captivate viewers with its unique storytelling and visualization.


The Marché du Film is the epicenter of industry networking and film sales during the Cannes Film Festival. As part of the Fantastic Pavilion, 'Vadakkan’ is being showcased with other innovative and genre-defying projects, offering filmmakers and industry professionals a significant glimpse into the genre film world.


Pablo Guisa, Executive Director, Fantastic Pavilion, Cannes Marche Du Films said "It's an absolute delight to host 'Vadakkan' as one of our seven gala screenings. Film with its unique blend of mystery, ancient lore, and supernatural elements which have been shot at global standards will be an experience like no other. Vadakkan has a gripping narrative with a very unique story telling format and production showcasing the strength of Indian cinema in the global genre cinema space. We have been impressed with director's and producer's vision to put together a world class cast and crew to bring the franchise of “Vadakkan" alive for the audiences.” 


Jaideep Singh, Founder of Offbeet Media Group and Producer of the film, emphasized 'Vadakkan''s role in redefining Indian cinema with its fusion of local narratives and global sensibilities. He stated, "With 'Vadakkan', our aim is to redefine Indian cinema by seamlessly blending hyperlocal narratives with global sensibilities supported by the world-class cast and crew. Presentation at the Fantastic Pavilion is a huge step for us. 'Vadakkan' more than just a supernatural thriller; it's a homage to our rich cultural heritage which has massive potential to travel across the globe."


Following its Cannes debut, 'Vadakkan' is poised to reach audiences worldwide with plans for dubbing in Kannada, Tamil, and Telugu, as well as releases in other regional languages. Vadakkan also would be entering other major festivals over the next few months.

No comments:

Powered by Blogger.