എം.എ നിഷാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പതിനൊന്നമത്തെ ചിത്രമാണ് " അന്വേഷണത്തിൻ്റെ തുടക്കം : Unmasking The Mystery " .




എം.എ നിഷാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പതിനൊന്നമത്തെ ചിത്രമാണ്  " അന്വേഷണത്തിൻ്റെ തുടക്കം : Unmasking The Mystery " .


ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി അബ്ദുൾ  നാസറാണ് ഈ ചിത്രംനിർമ്മിക്കുന്നത്.    

ഷൈൻ ടോം ചാക്കോ , മുകേഷ് , സമുദ്രകനി , ജോണി ആൻ്റണി , കലാഭവൻ ഷാജോൺ , അശോകൻ , വിജയ് ബാബു , പ്രശാന്ത് അലക്സാണ്ടർ , സുധീഷ് , ഷഹീൻ സിദ്ദിഖ് , വാണി വിശ്വനാഥ് , ദുർഗ്ഗാ കൃഷ്ണാ , സ്വാസിക , അനുമോൾ , മഞ്ജുപിള്ള ,ജനാർദ്ദനൻ , ഇർഷാദ് ,രമേഷ് പിഷാരടി , ജാഫർ ഇടുക്കി , കൈലാഷ് , കോട്ടയം നസീർ , പി. ശ്രീകുമാർ , ബിജു സോപാനം , കുഞ്ചൻ , അബു സലിം , ബാബു നമ്പൂതിരി , പ്രമോദ് വെളിയനാട് , ജയകൃഷ്ണൻ ഉല്ലാസ് പന്തളം , സ്മിനു സിജോ , ഉമാ നായർ , ഗിതാഞ്ജലി , സിമി എബ്രഹാം , അനുനായർ, റിങ്കു സന്ധ്യാ മനോജ് , അനിതാനായർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


വിവേക് മേനോൻ ഛായാഗ്രഹണവും , എം. ജയചന്ദ്രൻ സംഗീതവും , പ്രഭാവർമ്മ , ബി.കെ. നാരായണൻ , പളനി ഭാരതി ഗാനരചനയും , ജോൺക്കുട്ടി എഡിറ്റിംഗും , സമീറാ സനീഷ് കോസ്റ്റ്യൂമും , റോണക്സ് സേവ്യർ  മേക്കപ്പും ,  എം ആർ രാജാകൃഷ്ണനും തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


പകൽ ( 2006 ) , നഗരം ( 2007) , ആയുധം ( 2008) , വൈരം ( 2009 ) , Best of Luck ( 2010 ) , No: 66 മധുര ബസ് ( 2012 ) , കെണി, കിണർ ( 2018 ) , തെളിവ് ( 2019 ) , അയ്യർ ഇൻ അറേബ്യ ( 2024 ) എന്നീ ചിത്രങ്ങൾ എം.എ. നിഷാദ് ചെയ്തു .ഒരാൾ മാത്രം ( 1997 ) , ഡ്രീംസ് ( 1999 ) , തില്ലാന തില്ലാന ( 2003 ) എന്നി ചിത്രങ്ങൾ നിഷാദ് നിർമ്മിക്കുകയും ചെയ്തു.



സലിം പി. ചാക്കോ.

No comments:

Powered by Blogger.