പി ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം നടൻ രാഘവന്.


 

പി ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം നടൻ രാഘവന്. 


പി. ഭാസ്കരൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പി ഭാസ്കരൻ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ജന്മശതാബ്ധി പുരസ്ക്കാരം നടൻ രാഘവന് . 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. ശതാബ്ധി ആഘോഷങ്ങളുടെഉദ്ഘാടനദിവസമായ ഏപ്രിൽ 21-ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വെച്ച് വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ സമർപ്പിക്കുന്നതാണ്. 


ഏപ്രിൽ 21 ന് തുടങ്ങി 2025 ഫെബ്രുവരി 25-ന് അവസാനിക്കുന്ന തരത്തിൽ വിവിധ കലാ-സാംസ്കാരിക പരിപാടികളാണ്സജ്ജമാക്കിയിരിക്കുന്നതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. 


ചെയർമാൻ സി.വി പ്രേംകുമാർ, ജനറൽ സെക്രട്ടറി എം.ആർ മനോജ്, സെക്രട്ടറി ഷൈനി, ട്രഷറർ വിനോദ്കുമാർ കെ, അജയ് തുണ്ടത്തിൽ, ബിജു ഗോൾഡൻ വോയ്സ്എന്നിവർപത്രസമ്മേളനത്തിൽ പങ്കെടുത്തു.

No comments:

Powered by Blogger.