" വർഷങ്ങൾക്കുശേഷം " ഫീൽ ഗുഡ് സിനിമയാണ്. വിനിത് ശ്രീനിവാസൻ മാജിക് വീണ്ടും . മികച്ച അഭിനയവുമായി ധ്യാൻ ശ്രീനിവാസനും , പ്രണവ് മോഹൻലാലും.



Director :

Vineeth Sreenivasan 


Genre :

Period Satirical Drama


Platform :  

Theatre.


Language : 

Malayalam 


Time : 

165 minutes 35 Seconds. 


Rating : 

4.25 / 5 .


Saleem P. Chacko .

CpK DesK .


വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ആക്ഷേപഹാസ്യചിത്രമാണ് " വർഷങ്ങൾക്കു ശേഷം " .


പ്രണവ് മോഹൻലാൽ ( മുരളി ) , ധ്യാൻ ശ്രീനിവാസൻ ( വേണു )  എന്നിവർ പ്രധാന റോളിൽ അഭിനയിക്കുന്നു. ബേസിൽ ജോസഫ് , കല്യാണി പ്രിയദർശൻ  , അജു വർഗ്ഗീസ് , നീരജ് മാധവ് , ഷാൻ റഹ്മാൻ , വൈ.ജി മഹേന്ദ്രൻ , നീത പിള്ള , ദീപക് പറമ്പോൾ , ഭഗത് മാനുവൽ , ഉണ്ണി രാജൻ , അശ്വത് ലാൽ , നിഖിൽ നായർ ,അർജുനൻ ലാൽ , നന്ദു പൊതുവാൾ , ഹരി കൃഷ്ണൻ , അഞ്ജലി നായർ , കൃഷ്ണചന്ദ്രൻ , ബിജു സോപാനം , രേഷ്മ സെബാസ്റ്റ്യൻ , ഫാഹിം സഫർ പാർവ്വതി ആർ. കൃഷ്ണ എന്നിവരോടൊപ്പം നിവിൻ പോളി , നിർമ്മാതാവ് വിശാഖ് സുബ്രഹമണ്യം , സംവിധായകൻ വിനീത് ശ്രീനിവാസൻ, ആസിഫ് അലി  എന്നിവരും അഭിനയിക്കുന്നു. 


1970കളിലും 1980 കളിലും ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിൻ്റെ കേന്ദ്രമായിരുന്ന മദ്രാസിലെ കോടബാക്കത്തെ സിനിമാഭ്രാന്തമായ ലോകത്ത് വലുതാകാനും , തങ്ങളുടെ സ്വപ്നങ്ങൾ വിജയിക്കാനും മുരളി, വേണു എന്നി ചെറുപ്പക്കാർ കേരളത്തിൽ നിന്ന് പുറപ്പെടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


മെറിലാൻഡ് സിനിമാസിനു വേണ്ടി വിശാഖ് സുബ്രഹ്മണ്യമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും , നവാഗതനായ അമൃത് വിശ്വനാഥാണ് സംഗീതം, പശ്ചാത്തല സംഗീതം എന്നിവയും, രഞ്ജൻ എബ്രഹാം എഡിറ്റിംഗും ഒരുക്കുന്നു .


സൗഹൃദത്തിൻ്റെ നല്ല സിനിമ പ്രേക്ഷകരിൽ എത്തിക്കാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞു. പ്രണവ് മോഹൻലാലും, ധ്യാൻ ശ്രീനിവാസനും തങ്ങളുടെ സിനിമ കരിയറിലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് .നിവിൻ പോളിയുടെ നിവിൻ മോളി എന്ന കഥാപാത്രം ഗംഭീരം. ടീം വർക്കിൻ്റെ വിജയം ഈ സിനിമയിൽ കാണാം .


എല്ലാത്തരം സിനിമാപ്രേമികൾക്കും അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവം ഈ സിനിമ നൽകുന്നു. ഒരു ഫീൽ ഗുഡ് സിനിമയാണിത് .

No comments:

Powered by Blogger.