അജിത് കുമാർ - ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'; നിർമാണം മൈത്രി മൂവി മേക്കേഴ്‌സ്.


 

അജിത് കുമാർ - ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'; നിർമാണം മൈത്രി മൂവി മേക്കേഴ്‌സ്.


ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അജിത് കുമാറുമായി ഒരുമിക്കുന്നു. ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ 'ഗുഡ് ബാഡ് അഗ്ലി'. റോക്സ്റ്റാർ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ മ്യുസിക്ക് കൈകാര്യം ചെയ്യുന്നു.


നിർമാതാവ് നവീൻ ഏർനെനിയുടെ വാക്കുകൾ ഇങ്ങനെ 'അജിത് കുമാർ സാറുമായി ഒരുമിക്കുന്നതിൽ അഭിമാനം. സംവിധായകൻ ആദിക് രവിചന്ദ്രന്റെ തിരക്കഥയും നറേഷനും അത്രമേൽ ഗംഭീരമായിരുന്നു. ഇത്രയും മനോഹരമായ സിനിമ ആരാധകരും സിനിമ സ്നേഹികൾക്കും ഒരുക്കുന്നതിൽ ഞങ്ങൾ സന്തോഷത്തിലാണ്.


മറ്റൊരു നിർമാതാവ് വൈ രവി ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ 'അജിത് കുമാർ സാറുമായി വർക്ക് ചെയ്യുന്നതിൽ സന്തോഷം.  തന്റെ മുൻ ചിത്രങ്ങളിൽ നിന്നെല്ലാം ആദിക് രവിചന്ദ്രൻ എന്ന സംവിധായകന്റെ കലവിരുത് പ്രകടമായിരുന്നു. ഈ ചിത്രം അദേഹത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കും.


സംവിധായകൻ ആദിക് രവിചന്ദ്രന്റെ വാക്കുകൾ ഇങ്ങനെ ' എല്ലാവരുടെ ജീവിതത്തിലും കരിയറിലും മറക്കാൻ കഴിയാത്ത ചില മുഹൂർത്തങ്ങളുണ്ടാകും. എന്നെ സംബന്ധിച്ചാണ് ഇതാണ് ആ സമയം. അജിത് കുമാർ സാറുമായി വർക്ക് ചെയ്യുന്നത് എന്റെ ഒരുപാട് വർഷത്തെ സ്വപ്നമാണ്. നവീൻ ഏർനെനി സാറിനും വൈ രവി ശങ്കർ സാറിനും അങ്ങനെയൊരു സാഹചര്യം ഒരുക്കിത്തന്നതിൽ ഒരുപാട് നന്ദി.


ചിത്രത്തിൽ അത്രമേൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ളവരാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നായി ഈ ചിത്രം മാറുന്നു. ജൂണ്‍ 2024ൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. 2025 പൊങ്കൽ റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്. എഡിറ്റർ - വിജയ് വേലുകുട്ടി, സ്റ്റണ്ട് - സുപ്രീം സുന്ദർ , ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ദിനേശ് നരസിംഹൻ, പി ആർ ഒ - ശബരി.

No comments:

Powered by Blogger.