ദിലീപിൻ്റെ " പവി കെയർ ടേക്കർ " ഏപ്രിൽ 26ന് തിയേറ്ററുകളിലേക്ക് .



ദിലീപിൻ്റെ " പവി കെയർ ടേക്കർ " ഏപ്രിൽ 26ന് തിയേറ്ററുകളിലേക്ക് .


ദിലീപിനൊപ്പം  അഞ്ചു പുതുമുഖ നായികമാരുള്ള,വിനീത് കുമാർ സംവിധാനം ചെയ്യുന്ന "പവി കെയർ ടേക്കർ" ഏപ്രിൽ 26ന് തിയേറ്റുകളിൽ എത്തും '

 

ജോണി ആന്റണി,രാധികശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.


ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് "പവി കെയർ ടേക്കർ". കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം-സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്- അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ-ദീപു ജോസഫ്,ഗാനരചന- ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ-നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ,അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ രാജൻ,


കോസ്റ്റ്യൂംസ്-സഖി എൽസ,മേക്കപ്പ്  -റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത്‌ ശ്രീനിവാസൻ,സൗണ്ട് മിക്സിങ്-അജിത് കെ ജോർജ്,സ്റ്റിൽസ് - രാംദാസ് മാത്തൂർ, ഡിസൈൻസ്- യെല്ലോ ടൂത്,ഡിജിറ്റൽ മാർക്കറ്റിംഗ്-സുജിത് ഗോവിന്ദൻ,കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.