" ഊടും പാവും " .



 


" ഊടും പാവും " .



കേരളത്തിലെ കൈത്തറി നെയ്ത്തു കേന്ദ്രമാണ് ബാലരാമപുരം. തിരുവനന്തപുരം ജില്ലയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ലോകപ്രശസ്തമാണ്.


ബാലരാമപുരം കൈത്തറി, ബാലരാമപുരം മുണ്ടുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിലുള്ളത്.ബാലരാമപുരം കൈത്തറി നെയ്ത്തു കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു പുതിയ സിനിമ ഒരുങ്ങുന്നു.ചിത്രംഊടും പാവും സീ ഫോർ സിനിമാസിൻ്റെ ബാനറിൽ ശ്രീകാന്ത് എസ്. അണ് ഈ ചിത്രം തിരക്കഥ രചിച്ച്  സംവിധാനം ചെയ്യുന്നത്.


അധികമാരും കൈ വക്കാത്ത ഒരു മേഖലയാണ് ഈ നെയ്ത്തു കേന്ദ്രം. അവരുടെ ജീവിതം, കിടമത്സരങ്ങൾ ഇതെല്ലാംതികഞ്ഞയാഥാർത്ഥ്യത്തോടെ വരച്ചുകാട്ടുന്ന ഒരു സിനിമയാണ് ഊടും പാവും .ഈ ചിത്രത്തിലെ അപ്പു സാലിയാ എന്ന കഥാപാത്രത്തെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. സാലിയാ എന്നത് കൈത്തറി മേഖലയിലെ സാമുദായിക സ്ഥാനപ്പേരാണ്.


പഴയ നെയ്ത്തുകാരനാണ് അപ്പുസാലിയ പുതിയ തലമുറക്കാർക്കു നെയ്ത്തിനോട് വലിയ താൽപ്പര്യമില്ല.കുറഞ്ഞ വേതനവും കൂടുതൽ അദ്ധ്വാനവുമാണ് ഈ തൊഴിലിൽ നിലനിന്നുപോരുന്നത്. ഇവർ സ്വയം ഉണ്ടാക്കുന്ന മുണ്ടു പോലും ഇവർക്ക് ഉടുക്കാൻ പറ്റാത്ത സ്ഥിതിവിശേഷമാണിപ്പോൾ ഉള്ളത്.


അപ്പുസാലിയായേപ്പോലെ സത്യസന്ധതയോടെ തൊഴിൽ ചെയ്യുന്നവർ ഏറെയുണ്ട്. എന്നാൽ കൂർമ്മ ബുദ്ധിക്കാരായ ചിലർ, അദ്ധ്വാനിക്കുന്നവരുടെ മറവിൽ ചില കുനിഷ്ടു ബുദ്ധികളിലൂടെ പന്നവും പ്രശസ്തിയും സമ്പാദിക്കുന്നു 'അത്തരത്തിലുള്ള ഒരാളാണ് സഹദേവൻ മുതലാളി.സഹദേവൻ മുതലാളിയുടെ വലയത്തിൽ അകപ്പെട്ട അപ്പുസാലിയായുടെ പിന്നീടുള്ള ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.


നെയ്ത്തുകാരുടെ ജീവിതത്തിൻ്റെ എല്ലാഉൾത്തുടിപ്പുകളുംകോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനർ ആയിരിക്കും ഈ ചിത്രം. എം.ആർ. ഗോപകുമാറിൻ്റെ അതിശക്തമായ ഒരു കഥാപാത്രമാണ് അപ്പുസാലിയ, കചെമ്പിൽ അശോകനാണ് സഹദേവൻ മുതലാളിയെ അവതരിപ്പിക്കുന്നത്.സമീപകാലത്ത് ചെമ്പിൽ അശോകനു ലഭിക്കുന്ന ഏറ്റം മികച്ച കഥാപാത്രമാണ്. കൈലാഷ്, ബിജുക്കുട്ടൻ, ഡോ. ഷാജു, ഇന്ദ്രജിത്ത് സുനിൽ, മാന്നാർ അയൂബ്, സന്തോഷ് നടരാജ്, സേതുലക്ഷ്മി, ആവന്തിക, സൂര്യാക്കുറുപ്പ് , ആദിത്യാ ജോയ്, ആദർശ്, നോയൽ ബിനു, മോനി നാവായിക്കുളം, നഗരൂർഷാ, ത്രിദീപ് കടയ്ക്കൽ, രാഹുൽ, എന്നിവരും പ്രധാന താരങ്ങളാണ്.


കഥ - അജി ചന്ദ്രശേഖരൻ.ഗാനങ്ങൾ - പൂവച്ചൽ ഹുസൈൻ എം.കെ. ശ്രീകുമാർ.സംഗീതം.വിനു ചാത്തന്നൂർ, ഛായാഗ്രഹണം - ഹാരിസ് അബ്ദുള്ള കലാസംവിധാനം - പ്രവീൺ കുമാട്ടി.അസ്സോസ്സിയേറ്റ് ഡയറക്ടർ - ശാന്തി പ്രസാദ്.പ്രൊജക്റ്റഡിസൈനർ -രമേഷ് ദാസ്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അനിൽ വെന്നി കോട്.

 

ഈ ചിത്രത്തിൻ്റെ ചിത്രീകരണം ബാലരാമപുരം, തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.


വാഴൂർ ജോസ്.

ഫോട്ടോ - റിജോ ജോണി.

No comments:

Powered by Blogger.