മലയാളത്തിൻ്റെ സ്വന്തം സിനിമ " ആടുജീവിതത്തിനായി നമുക്ക് കാത്തിരിക്കാം .....




വിവിധ ഭാഷകളിലെ  സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന " ആടുജീവിതം : The Goat Life - Every Breath is a Battle " മാർച്ച് 28ന് മലയാളം , തമിഴ്, കന്നട , തെലുങ്ക് , ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. 


അറേബ്യയിലെ മലയാളിയായ നജീബ് മുഹമ്മദിൻ്റെ അടിമ ജീവിതത്തിൻ്റെ രേഖയായ ദുരന്തകഥ പറയുന്ന ഈ സിനിമ ബ്ലെസി സംവിധാനം ചെയ്യുന്നു. മലയാളത്തിൽ വൻ സ്വീകാര്യത നേടിയ ബെന്യാമിൻ്റെ " ആടുജീവിതം " എന്ന നോവലിൻ്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ . മലയാളികൾ ഏറിയ പങ്കും വായിച്ച നോവൽ കൂടിയാണ് ഇത്. അതിജീവനത്തിൻ്റെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി 2008 ആഗസ്റ്റിൽ പുറത്തിറങ്ങിയ ബെന്യാമിൻ്റെ " അടുജീവിതം"നോവലിൻ്റെചലച്ചിത്രാവിഷ്ക്കാരമാണ് ഈ സിനിമ . അറേബ്യയിലെ ആളൊഴിഞ്ഞ ഒരു ഫാമിൽ ആടിനെ മേയ്ക്കുന്ന അടിമത്തത്തിലേക്ക് നിർബ്ബന്ധിതനായ ഒരു കായംകുളം സ്വദേശിയായ കുടിയേറ്റ തൊഴിലാളി നെജീബിൻ്റെ കഥയാണിത് .



" നോവലിൽ  നിന്ന് വ്യത്യസ്തമായി കാഴ്ചകാർ എല്ലാം സ്ക്രീനിൽ കാണുകയും അവതരിപ്പിച്ച യുക്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നതിനാൽ സിനിമയ്ക്ക് അവ്യക്ത കഴിയില്ല. സിനിമയുടെ ദൃശ്യങ്ങൾ വായനക്കാർ സങ്കൽപ്പിക്കുന്നതിനെ മറികടക്കണം ".


പ്രധാന കഥാപാത്രമായ നജീബ് മുഹമ്മദിനെ പൃഥിരാജ്സുകുമാരനാണ് അവതരിപ്പിക്കുന്നത്. അമല പോൾ ( നജീബിൻ്റെ  ഭാര്യ  സൈനു ) , ജിമ്മി ജീൻ ലൂയിസ് ( ഇബ്രാഹിം ഖാദിരി ) , റിക് അബി ( ജാസർ ) , ശോഭ മോഹൻ ( ഉമ്മ ) , റോബിൻ ദാസ് ( ഹിന്ദി വാല ) , ഗ്ലോവാനീ വി ഗൽസ്റ്റി ( മുതലാളി ) , അജേഷ് ബാബു , നാസർ കരുതേനി ( കുഞ്ഞിക്ക ) , താലിബ് അൽ ബാലുഷി , അകേഫ് നജിം എന്നിവരാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്.


എ.ആർ. റഹ്മാൻ : സംഗീതം , പശ്ചാത്തലസംഗീതം, കഥ : ബെന്യാമിൻ , തിരക്കഥ , സംഭാഷണം : ബ്ലെസി , ശബ്ദ ലേഖനം : റസൂൽ പൂക്കൂട്ടി cas mpse , വിജയകുമാർ mpse , എഡിറ്റർ : ഏ ശ്രീകർപ്രസാദ് , ഛായാഗ്രഹണം : സുനിൽ കെ.എസ് , ഗാനരചന : റഫീഖ് അഹമ്മദ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് മാധവ്, വി.എഫ് എക്സ് : അൻപറെയ്ൻ , വി.എഫ് എക്സ് സുപ്രൈസർ : വിശാൽ ടോം ഫിലിപ്പ് , മേക്കപ്പ് : രഞ്ജിത് അമ്പാടി , കോസ്യൂം ഡിസൈനർ : സ്‌റ്റെഫി സേവ്യർ , ആക്ഷൻ കോറിയോഗ്രാഫി : ദിഹിലിപ് സുബ്ബരായൻ , കോറിയോഗ്രാഫി : ബ്രന്ദ , ലൈൻ പ്രൊഡ്യൂസർ : സുശീൽ തോമസ് , പ്രൊഡക്ഷൻഎക്സിക്യൂട്ടിവ് : ദീപക് പരമേശ്വരൻ , പ്രിൻസ് റാഫേൽ , ഫിനാൻസ് മാനേജർ: സിജോ ഡൊമനിക്ക് , കളറിസ്റ്റ് : വൈശാഖ് ശിവ , മാർക്കറ്റിംഗ് : കാറ്റലിസ്റ്റ് , കൺസ്സെപ്ഷൻ എഡിറ്റർ : ഫിൻ ജോർജ്ജ് , വിഡിയോഗ്രാഫി : അശ്വതി എൻ. എ , സ്റ്റിൽസ് : അനൂപ് ചാക്കോ , പോസ്റ്റർ ഡിസൈനർ : ശ്രീഹരി ജി . , ചീഫ് അസോസിയേറ്റ് ഡയറക്ടർ : റോബിൻ ജോർജ്ജ് , അസോസിയേറ്റ് ഡയറക്ടർ : അജയ് ചന്ദ്രിക , അസോസിയേറ്റ് പ്രൊഡ്യൂസേഴ്സ് : കെ.സി. ഈപ്പൻ , എസ്. പ്രഭാകരൻ എന്നിവരാണ് അണിയറശിൽപ്പികൾ. 


വിഷ്യൽ റോമാൻസിൻ്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈചിത്രംപ്രിഥിരാജ് പ്രൊഡക്ഷൻസ് ( മലയാളം ) , റെഡ് ജയൻ്റ് മൂവീസ് ( തമിഴ് ) , ഹോം ബാലൈ ഫിലിംസ് ( കന്നട ) , മൈത്രി മൂവി മേക്കേഴ്സ് ( തെലുങ്ക് ) , എ .എ ഫലിംസ് (ഹിന്ദി ) വിതരണം ചെയ്യുന്നു. ചിത്രത്തിൻ്റെ സാറ്റലൈറ്റ് ഡിജിറ്റൽ വിതരണാവകാശം ഡിസ്നി സ്റ്റാർ സ്വന്തമാക്കി. 2024 ജൂണിൽ ചിത്രം ഡിസ്നി + ഹോട്ട് സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും .


നജീബ് അറേബ്യയിൽ എത്തുന്നതിന് മുൻപുള്ള രംഗങ്ങൾ 2018 മാർച്ച് ഒന്നിന് മല്ലപ്പുഴശേരിയിലും , അവസാന ഷെഡ്യൂൾ 2022 ജൂലൈ 14ന് റാന്നി - പെരുനാട്ടിലുമാണ് ചിത്രീകരിച്ചത് . തുടക്കവും അവസാനവും പത്തനംതിട്ട ജില്ലയിൽ ഷൂട്ട് ചെയ്ത ചിത്രമാണിത്. 


നജീബ്മുഹമ്മദ്എന്നകഥാപാത്രത്തിനായി പൃഥിരാജ് സുകുമാരൻ നടത്തിയ ട്രാൻസ്ഫോർമേഷൻആണ്സിനിമയുടെ ഹൈലൈറ്റ് . ബ്ലെസിയുടെ മുൻ ചിത്രങ്ങളിൽ നിന്നും വേറിട്ട സംവിധാന ശൈലിആയിരിക്കുംഈസിനിമയിലൂടെ പ്രേക്ഷകർ കാണാൻ  പോകുന്നത് . അടുത്തവർഷത്തെ ഓസ്കാറിന് ഏതെങ്കിലും ഒരു നേട്ടം ഈ സിനിമയ്ക്ക്  കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം....


മലയാളത്തിൻ്റെ സ്വന്തം സിനിമയ്ക്കായി നമുക്ക് കാത്തിരിക്കാം .....


സലിം പി. ചാക്കോ .

CPK DESK .

No comments:

Powered by Blogger.