ബ്ലെസി സംവിധാനം ചെയ്യുന്ന എട്ടാമത്തെ ചിത്രം " ആടുജീവിതം " മാർച്ച് 28ന് തിയേറ്ററുകളിലേക്ക് .




🐐🐐🐐🐐🐐


കാഴ്ച ( 2004) ,തൻമാത്ര ( 2005 ) , പളുങ്ക് ( 2006) , കൽക്കട്ട ന്യൂസ് ( 2008) ,ഭ്രമരം( 2009) ,പ്രണയം ( 2011), കളിമണ്ണ് ( 2013) എന്നീ വേറിട്ട ചിത്രങ്ങൾ ഒരുക്കിയ ബ്ലെസിയുടെ പുതിയ ചിത്രമാണ് " ആട്ജീവിതം " .


48 മണിക്കൂർ ദൈർഘ്യമുള്ള " 100 years of Chrysostom " എന്ന ഡോക്യൂമെൻ്റിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചു. എം. ശശികുമാറിൻ്റെ ഈശൻ , മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം " ബെസ്റ്റ് ആക്ടർ " എന്ന സിനിമയിലും ബ്ലെസി അഭിനയിച്ചു.


 "പൃഥിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന " ആട്ജീവിതം " 2024 മാർച്ച് 28ന്  അഞ്ച് ഭാഷകളിലായി തിയേറ്ററുകളിൽ എത്തും. സാഹിത്യക്കാരൻ ബന്യാമിൻ ഏഴുതിയനോവൽ"ആട്ജീവിത"ത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.


തിരക്കഥസംഭാഷണംസംവിധായകനും,ശബ്ദലേഖനം റസൂൽ പൂക്കുട്ടിയും , എഡിറ്റിംഗ് ഏ .ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ. യു. മോഹനനും , സംഗീതവുംപശ്ചാത്തലസംഗീതവും,എ.ആർ. റഹ്മാനും നിർവ്വഹിക്കുന്നു. വിഷ്യൽ റൊമാൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൃഥിരാജ് പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.


നജീബ് മുഹമ്മദായി പൃഥിരാജ് സുകുമാരനും ,സൈനുവായി അമലപോളും ,നാസറായി റിക്ക് എബിയും , സിനിയർ അർബാബായി താലിബ് മുഹമ്മദുംഅഭിനയിക്കുന്നു. 


ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ് ഒരു സുഹൃത്തിൻ്റെ ബന്ധുവഴി കിട്ടിയ തൊഴിൽവിസയിൽ,വലിയസ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി. നജീബ് വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടു വളർത്തൽ കേന്ദ്രത്തിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബിൻ്റെ കഥയാണിത്. അതേ വഴിക്ക് തന്നെ വിസ കിട്ടിയ ഹക്കിം എന്ന കൂട്ടുകാരനുമുണ്ടായിരുന്നു നജീബിനൊപ്പം . റിയാദിൽ വിമാനം ഇറങ്ങിയഅവർവിമാനത്താവളത്തിൽആരേയോഅന്വേഷിച്ചുനടക്കുന്നതായിതോന്നിയഒരുഅറബിയെകണ്ടുമുട്ടുകയും ആർബാബ് ( സ്പോൺസർ ) ആണെന്ന് തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോവുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ തോട്ടങ്ങളിലായിരുന്നു. വൃത്തിഹീനമായസാഹചര്യത്തിൽ ആടുകളെയും,ഒട്ടകങ്ങളെയും പരിപാലിച്ചുകൊണ്ടുള്ളവിശ്രമമില്ലാത്തജീവിതമായിരുന്നു മസ്രയിൽ നജീബിനെ കാത്തിരുന്നത്. 


പ്രക്ഷേക മനസിൽ ഇടം നേടാൻ പോകുന്ന അതിജീവനത്തിൻ്റെ പ്രമേയവുമായി " ബ്ലെസി "യുടെ  " ആടുജീവിതം " പ്രക്ഷേകരുടെ അരികിലേക്ക് .


സലിം പി. ചാക്കോ .

cpK desK.


 








No comments:

Powered by Blogger.