തീപ്പൊരി പാറിച്ച് അക്ഷയ് കുമാറും ടൈഗർ ഷ്രോഫും "ബഡേ മിയാൻ ചോട്ടെ മിയാൻ" ടൈറ്റിൽ ട്രാക്ക് റിലീസ്സായി.


 

തീപ്പൊരി പാറിച്ച് അക്ഷയ് കുമാറും ടൈഗർ ഷ്രോഫും "ബഡേ മിയാൻ ചോട്ടെ മിയാൻ" ടൈറ്റിൽ ട്രാക്ക് റിലീസ്സായി.


https://youtu.be/ovK-9hXK0z8


ആവേശം സ്പഷ്ടമാണ്, കാത്തിരിപ്പ് ആകാശത്തോളം ഉയർന്നതാണ്, ബ്രൊമാൻസ് പൂർണ്ണമായി പ്രദർശിപ്പിച്ചിരിക്കുന്നു! ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ൻ്റെ ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്ത് അക്ഷയ്കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണിത്. അബുദാബിയിലെ ജെറാഷിലും റോമൻ തിയേറ്ററിൻ്റെ മാസ്മരിക പശ്ചാത്തലത്തിലും ചിത്രീകരിച്ച ആദ്യ ഗാനം കേവലമൊരു ഷോസ്റ്റോപ്പറാണ്! 


ബോളിവുഡിലെ പവർ പാക്ക്ഡ് ജോഡികളായ അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും തീപ്പൊരി പാറിച്ച ടൈറ്റിൽ ട്രാക്ക് വെറുമൊരു പാട്ടല്ല; 100-ലധികം നർത്തകർ പങ്കെടുക്കുന്ന ഒരു വിഷ്വൽ വിരുന്നാണിത്. ‘തേരെ പിച്ചെ തേരാ യാർ ഖദാ’ എന്ന ഹുക്ക് ലൈൻ എല്ലാവരുടെയും ചുണ്ടുകളിലെ അടുത്ത ക്യാച്ച്‌ഫ്രെയ്‌സ് ആകാൻ ഒരുങ്ങുകയാണ്. ഇത് വെറുമൊരു പാട്ടല്ല;പകരം രണ്ട് ശക്തികേന്ദ്രങ്ങൾ തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻ്റെ ആഘോഷമാണിത്. ടൈറ്റിൽ സോംഗ് കൊറിയോഗ്രാഫ് ചെയ്തത് ബോസ്കോ സീസർ, ആലപിച്ചത് അനിരുദ്ധ് രവിചന്ദറും വിശാൽ മിശ്രയും ചേർന്നാണ്. ഡെറാഡൂണിൽ വെച്ചാണ് ഈ ഗാനം ഗാനരചയിതാവ് ഇർഷാദ് കാമിൽ രചിച്ചത്. 


അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജാണ് കബീർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. മുംബൈ, ലണ്ടൻ, അബുദാബി, സ്കോട്ട്‌ലൻഡ്, ജോർദാൻ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ പാൻ-ഇന്ത്യ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കൂടുതൽ കാര്യങ്ങൾ ഉടൻതന്നെ വരാനിരിക്കുന്നുവെന്ന് നിർമ്മാതക്കൾ അറിയിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ഈദ് റിലീസ് ആയി ഏപ്രിലിൽ തിയറ്ററുകളിലെത്തും. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.