പൃഥിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന " ആടുജീവിതം " മാർച്ച് 28ന് റിലീസ് ചെയ്യും .





പൃഥിരാജ് സുകുമാരനെ  നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത  " ആടുജീവിതം ( The GoatLife) " 2024 ഏപ്രിൽ 10ന് മലയാളം , ഹിന്ദി , തമിഴ്, തെലുങ്ക് , കന്നട ഭാഷകളിൽ ഈ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത് . എന്നാൽ ഈ സിനിമ  മാർച്ച് 28ന് റിലീസ് ചെയ്യും. 


സാഹിത്യക്കാരൻ ബന്യാമിൻ ഏഴുതിയ നോവൽ"ആടുജീവിത"ത്തെആസ്പദമാക്കിയാണ്ഈചിത്രം ഒരുക്കുന്നത്.ഒരു അതീജിവനത്തിൻ്റ കഥയാണ് ഈ സിനിമ .


 തിരക്കഥ സംഭാഷണം സംവിധായകനും, ശബ്ദലേഖനംറസൂൽപൂക്കുട്ടിയും ,എഡിറ്റിംഗ് ഏ .ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ.യു.മോഹനനും ,സംഗീതവും പശ്ചാത്തലസംഗീതവും,എ.ആർ. റഹ്മാനും നിർവ്വഹിക്കുന്നു.നജീബ്മുഹമ്മദായിപൃഥിരാജ്സുകുമാരനും ,സൈനുവായിഅമലപോളും ,നാസറായി റിക്ക് എബിയും , സിനിയർ അർബാബായി താലിബ് മുഹമ്മദും അഭിനയിക്കുന്നു.


ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ് ഒരു സുഹൃത്തിൻ്റെ ബന്ധുവഴി കിട്ടിയ തൊഴിൽവിസയിൽ, വലിയസ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി. നജീബ്  വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടു വളർത്തൽ കേന്ദ്രത്തിൽ മൂന്നിലേറെവർഷംഅടിമപ്പണി ചെയ്യേണ്ടി വന്ന നജീബിൻ്റെ കഥയാണിത്. അതേ വഴിക്ക് തന്നെ വിസ കിട്ടിയഹക്കിം എന്ന കൂട്ടുകാരനുമുണ്ടായിരുന്നു നജീബിനൊപ്പം . റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽആരേയോഅന്വേഷിച്ചുനടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടുമുട്ടുകയും ആർബാബ്  ( സ്പോൺസർ )ആണെന്ന് തെറ്റിദ്ധരിച്ച് അയാളുടെകൂടെ പോവുകയുംചെയ്തു.അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ തോട്ടങ്ങളിലായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽആടുകളെയും,ഒട്ടകങ്ങളെയുംപരിപാലിച്ചുകൊണ്ടുള്ളവിശ്രമമില്ലാത്തജീവിതമായിരുന്നു മസ്രയിൽ നജീബിനെ  കാത്തിരുന്നത്. 


പളുങ്ക് ( 2004) ,തൻമാത്ര ( 2005 ) , പളുങ്ക് ( 2006) , കൽക്കട്ടന്യൂസ്( 2008) ,ഭ്രമരം( 2009) ,പ്രണയം ( 2011), കളിമണ്ണ് ( 2013) എന്നീ  വേറിട്ട ചിത്രങ്ങൾഒരുക്കിയബ്ലെസിയുടെ "ആടുജീവിതം "  പ്രേക്ഷക മനസിൽ  ഇടംനേടുമെന്ന് ഉറപ്പാണ് .


സലിം പി. ചാക്കോ .

cpK desK.



No comments:

Powered by Blogger.