ശിവ കാർത്തികേയൻ്റെ " അമരൻ " സിനിമയുടെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. മലയാളിതാരം അഭിനവ് രാജ് പ്രധാനവേഷത്തിൽ .രാജ്കുമാർ പെരിയസ്വാമി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശിവ കാർത്തികേയൻ ചിത്രമായ " അമരൻ " സിനിമയുടെ   ടൈറ്റിൽ ടീസർ പുറത്തിറങ്ങി .


Title teaser :


 https://youtu.be/A76db9lX2fE?si=yZNf2M-v2f_ox_8U


ശിവ കാർത്തികേയൻ അഭിനയിക്കുന്ന 21- മത്തെ ചിത്രമാണിത് . ശിവ കാർത്തികേയൻ മേജർ മുകുന്ദ് വരദരാജനും, ഇന്ദു റബേക്ക വർഗ്ഗീസായി സായ് പല്ലവിയും വേഷമിടുന്ന ഈ ചിത്രത്തിൽ രാഹുൽ ബോസ് , ലല്ലു , ശ്രീകുമാർ അജയ് നാഗരാമൻ , മിർ സൽമാൻ , ഗൗരവ് വെങ്കിടേഷ് , മലയാളി താരം അഭിനവ് രാജ് എന്നിവർ അഭിനയിക്കുന്നു. 
രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണലും , സോണി പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന തമിഴ് ജീവചരിത്ര ആക്ഷൻ വാർ  ചിത്രമാണ് " അമരൻ " .കമൽഹാസൻ , ആർ. മഹേന്ദ്രൻ , വിവേക് കൃഷ്ണാനി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത് . സി . എച്ച് സായി ഛായാഗ്രഹണവും , ആർ . കലൈവാണൻ എഡിറ്റിംഗും , ജി.വി. പ്രകാശ്കുമാർ സംഗീതവും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ .
No comments:

Powered by Blogger.