ആക്ഷൻ ഫാമിലി ഡ്രാമയുമായി ജയം രവിയുടെ " സൈറൺ " .


Director        :

Anthony Bhagyraj.


Genre            :

Action Crime Thriller.


Platform       :  

Theatre.


Language     : 

Tamil.


Time              : 

134 minutes 34 Seconds .


Rating            : 3.5 / 5 .


Saleem P. Chacko.

CpK DesK.

 


ജയം രവിയെ നായകനാക്കി നവാ​ഗതനായ ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  'സൈറൺ' .കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ എന്നിവർ അഭിനയിക്കുന്ന  ഈ ആക്ഷൻ ഡ്രാമ ​ചിത്രം സുജാത വിജയകുമാറാണ് നിർമ്മിച്ചിരിക്കുന്നത്. 


ജയം രവി ( ജയിൽ പുള്ളി തിലക് വർമ്മ ) , കീർത്തി സുരേഷ് ( ഇൻസ്പെക്ടർ കെ. നന്ദിനി ) , അനുപമ പരമേശ്വരൻ ( തിലക് വർമ്മയുടെ ഭാര്യ ജെന്നി ) , സമുദ്രകനി ( ഡി.വൈ. എസ്.പി എസ്. നാഗലിംഗം ) , യോഗി ബാബു ( കോൺസ്റ്റബിൾ വേളാങ്കണ്ണി ), സുരേന്ദർ കെ.പി. വൈ ( വിക്കി ) 'എന്നിവരോടൊപ്പം യുവിന പാർത്ഥവി , അജയ്, അഴകം പെരുമാൾ , പാണ്ഡ്യൻ, ഭ്രാന്തൻ അഷറഫ് , തുളസി ആഫിയ, സ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


പതിനാല് വർഷത്തിന് ശേഷം പരോൾ ലഭിക്കുന്ന അബുലൻസ് ഡ്രൈവർ തിലക് വർമ്മയുടെ കഥയാണ് ഈ സിനിമയുടെ പ്രമേയം .തിലക് വർമ്മ കൊലയാളിയാണെന്ന് കരുതി മകൾ അച്ഛനെ അംഗീകരിക്കാൻ തയ്യാറാക്കുന്നില്ല .


ജി.വി.പ്രകാശ് കുമാറിന്റെതാണ് സംഗീതം. ഛായാഗ്രഹണം: സെല്‍വകുമാര്‍ എസ്‍ കെ, ചിത്രസംയോജനം: റൂബൻ, പ്രൊഡക്ഷൻ ഡിസൈൻ: ​കദിർ കെ, ആക്ഷൻ: ദിലിപ് സുബ്ബരയ്യൻ, കോറിയോഗ്രഫി: ബ‍ൃന്ദ, പിആർഒ: ശബരി( കേരളം )


ജാതി വെറി , ഭർത്താവിൻ്റെ പ്രതികാരം , അച്ഛനും മകളും തമ്മിലുള്ള ബന്ധം തുടങ്ങിയവ സിനിമയുടെ പ്രമേയത്തിൽ ഉണ്ട്. സാം സി. എസിൻ്റെ പശ്ചാത്തല സംഗീതം നന്നായിട്ടുണ്ട്. ജയം രവി , കീർത്തി സുരേഷ് , അനുപമ പരമേശ്വരൻ , യോഗി ബാബു തങ്ങളുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു.
No comments:

Powered by Blogger.