വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി ഓഫീസ് ഉത്ഘാടനം.




വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി ഓഫീസ് ഉത്ഘാടനം.


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ ( WIFFK ) സംഘാടക സമിതി ഓഫീസ്, എറണാകുളം മാക്ട ഓഫീസിൽ പ്രശസ്ത സംവിധായകനും മാക്ട ചെയർമാനുമായ മെക്കാർട്ടിൻ ഉദ്‌ഘാടനം ചെയ്തു . തുടർന്ന് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിനും ഹരിശ്രീ അശോകനും ഡെലിഗേറ്റ് പാസ്സിന്റെ ആദ്യ അപേക്ഷ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരന് നൽകി .


സോഹൻ സീനുലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷിബു ചക്രവർത്തി , ജ്യോതി നാരായണൻ , തെന്നൽ , സോഫിയ ജോസ് , ബാദുഷ എം എൻ , ഷാജി അസീസ് , ബൈജുരാജ് ചേകവർ , വിപിൻ കെ എം , ലാറ ഡൗലറ്റ് , പ്രകാശ് കെ മധു , രാജേഷ് കൊറ്റേക്കാട് , ശ്രീകല എസ്‌ കുറ്റിപ്പുഴ , അനുശ്രീ എന്നിവർ പങ്കെടുത്തു .2024 ഫെബ്രുവരി 10 മുതല്‍ 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായിട്ടാണ് നടക്കുന്നത് .


ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷനൻ https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന നടത്താം. ജി.എസ്.ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്‌ .


ഓഫ്‌ലൈൻ രജിസ്‌ട്രേഷനുള്ള ഫോറം മാക്ട ഓഫീസിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ.

No comments:

Powered by Blogger.