പൂവൻ കോഴി സാക്ഷിയായ കേസ് ഇനി സിനിമ.നായകൻ അജു വർഗ്ഗീസ്.പൂവൻ കോഴി സാക്ഷിയായ കേസ് ഇനി സിനിമ.നായകൻ അജു വർഗ്ഗീസ്.


1993 ൽ കാസർഗോഡ് ബദിയടുക്ക ദേവലോകത്ത്‌നടന്നകൊലപാതകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഒരുങ്ങുന്നു. പൂവൻകോഴിസാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്. ആ സംഭവത്തെ ആസ്പദമാക്കി "ടേക്ക് ഓഫ്"എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ പി വി ഷാജികുമാർ എഴുതിയ "സാക്ഷി " എന്ന കഥയാണ് സിനിമയാകുന്നത്.


അജു വർഗീസ് നായകനാവുന്ന ഈ കോമഡി ഇൻവെസ്റ്റിഗേഷൻ- ബഡ്ഡി കോപ്പ് ചിത്രം, മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റായ രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്യുന്നു.പി വി ഷാജികുമാർ തന്നെ തിരക്കഥയെഴുതുന്നു.കന്യക ടാക്കീസ്,ടേക്ക് ഓഫ്,പുത്തൻ പണം, ടീച്ചർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി വി ഷാജികുമാർ.കാസർഗോഡ് മംഗലാപുരം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.