ടോവിനോ പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രത്തിൽ സിജു വിൽസൺ നായകൻ .


 

ഉല്ലാസ് കൃഷ്ണയുടെ സംവിധാനത്തിൽ സിജു വിൽസൻ നായകനാകുന്നപുതിയ ചിത്രത്തിൻ്റെ* ചിത്രീകരണം പൂർത്തിയായി.




നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത് സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂരിൽ പൂർത്തിയായി.ഡിസംബർ ഇരുപത്തിയേഴിന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് പൂർത്തിയായത്.


ഒരുമെയിൽ നഴ്സിൻ്റെയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതത്തിലൂടെ തികച്ചും രസകരമായയുവത്വംആഘോഷിക്കപ്പെടുന്നവരുടെ കഥ പറയുകയാണ് ഉല്ലാസ് കൃഷ്ണ ഈ ജീവിതത്തിലൂടെ.വേല എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ നമൃതയാണു നായികസിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി മനോജ്.കെ.യു , ലെന പ്രധാന വേഷങ്ങളിലെത്തുന്നു.


സന്ധീപ് സദാനന്ദനും,ദീപു എസ്. നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. രാഹുൽ രാജ്,ഛായാഗ്രഹണം രവിചന്ദ്രൻ.എഡിറ്റിംഗ് അഖിലേഷ് മോഹൻ.എക്സിക്കുട്ടിവ് പ്രൊഡ്യൂസർ - അഭിലാഷ് നാരായണൻ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-പ്രസാദ്നമ്പ്യാങ്കാവ്പ്രൊഡക്ഷൻ കൺട്രോളർപ്രശാന്ത്നാരായണൻ. ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസർ അഭിലാഷ് അർജുനൻ .


ടൊവിനോ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റയോണാറോണാപ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ പ്രൊഡക്ഷൻസ് , നെരിയാ ഫിലിം ഹൗസ് എന്നിവർ നിർമ്മിക്കുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.