ജനനം 1947 പ്രണയം തുടരുന്നു ചിത്രത്തിലെ ഗോവിന്ദ് വസന്ത ഒരുക്കിയ "തീരമേ താരാകെ" ഗാനം പ്രേക്ഷകരിലേക്ക് .ജനനം 1947 പ്രണയം തുടരുന്നു ചിത്രത്തിലെ ഗോവിന്ദ് വസന്ത ഒരുക്കിയ "തീരമേ താരാകെ" ഗാനം പ്രേക്ഷകരിലേക്ക് .


song Link: 

https://youtu.be/WhSJdgu2k-Q?si=-p6YzOLt-fReNDFC


നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ജനനം 1947 പ്രണയം തുടരുന്നു ചിത്രത്തിലെ തീരമേ താരാകെ എന്ന ഗാനം റിലീസായി. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തിൽ കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മാർച്ച് 8ന്  തിയേറ്ററുകളിലേക്കെത്തും.


ക്രയോൺസ് പിക്ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത "ജനനം 1947 പ്രണയം തുടരുന്നു" എന്ന ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. നാല്പതു വർഷത്തോളം ജൂനിയർ ആർട്ടിസ്റ്റ് ആയി മലയാള സിനിമയിലുള്ള  കോഴിക്കോട് ജയരാജന്റെ ആദ്യ നായക വേഷം ആണ് ജനനം 1947 പ്രണയം തുടരുന്നുഎന്ന ചിത്രത്തിൽ. തമിഴിലെ  പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ ആണ് ചിത്രത്തിലെ നായിക. അനു സിതാര, ദീപക് പറമ്പോൾ, നോബി മാർക്കോസ്, ഇർഷാദ് അലി, പൗളി വത്സൻ, നന്ദൻ ഉണ്ണി, അംബി നീനാസം, സജാത് ബറൈറ്റ് എന്നിവർ ആണ് മറ്റു താരങ്ങൾ.പി ആർ ഓ പ്രതീഷ് ശേഖർ.No comments:

Powered by Blogger.