ധ്യാൻ ശ്രീനിവാസൻ ചിത്രം പാലക്കാട് തുടങ്ങി.ധ്യാൻ ശ്രീനിവാസൻ ചിത്രം പാലക്കാട് തുടങ്ങി.


ധ്യാൻ ശ്രീനിവാസൻ,തൻവി റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റമീസ് നന്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് മാത്തൂരിൽ ആരംഭിച്ചു.


ധ്യാൻ ശ്രീനിവാസൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു.നിർമ്മാതാവ് സത്യജിത് പാലാഴി ആദ്യ ക്ലാപ്പടിച്ചു.ഹരീഷ് കണാരൻ,ഭഗത് മാനുവൽ, ശ്രീജിത്ത് രവി,ജാഫർ ഇടുക്കി,മനോജ് കെ യു,അബിൻ,സുനിൽ, ശ്രീപത്,സീമ ജി നായർ,അഞ്ജന അപ്പുക്കുട്ടൻ,നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ലംബൂസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത്ത് പാലാഴി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിർവഹിക്കുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു.എഡിറ്റർ-കണ്ണൻ മോഹൻ.


പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,കല-ശ്യാം കാർത്തികേയൻ,മേക്കപ്പ്-രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം-സുകേഷ് താനൂർ,സ്റ്റിൽസ്-സന്തോഷ് പട്ടാമ്പി,ഡിസൈൻ- മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു ചന്ദ്രനു,സഫീൻ സുൽഫിക്കർ, അസിസ്റ്റന്റ് ഡയറക്ടർ-സിജോ മോൻ ടി എസ്, അഷ്ബിൻ,ഹരിശങ്കർ കെ വി,ആക്ഷൻ-കെവിൻ,വിഎഫ്എക്സ്-ഡിടിഎം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുനിൽ മേനോൻ,പ്രൊഡക്ഷൻ മാനേജർ-നിഷാന്ത് പന്നിയങ്കര,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.