ചോദ്യചിഹ്നമായി ചോരപ്പാടുകൾ, നിഗൂഢതകളുടെ വാതിൽ തുറന്ന് 'സീക്രട്ട് ഹോം' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .
ചോദ്യചിഹ്നമായി ചോരപ്പാടുകൾ, നിഗൂഢതകളുടെ വാതിൽ തുറന്ന് 'സീക്രട്ട് ഹോം' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .
ചോദ്യചിഹ്നമായി സ്വീകരണമുറിയിലെ ഇരിപ്പിടങ്ങളിലെ ചോരപ്പാടുകൾ. ആശങ്കയും സംശയവും ഉണർത്തുന്ന കൂർത്ത നോട്ടവുമായി അവർ നാലുപേർ. 'സീക്രട്ട് ഹോം' സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമയാണ് 'സീക്രട്ട് ഹോം'. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്.
അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ് ലൈനുമായിട്ടാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുവാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.
കോ-പ്രൊഡ്യൂസർ - വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ - ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - അനീഷ് സി സലിം, എഡിറ്റർ - രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ - ശങ്കർ ശർമ്മ, ഗാനരചന - ഹരി നാരായണൻ, മനു മഞ്ജിത്, സൗണ്ട് ഡിസൈൻ - ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ - അനീഷ് ഗോപാൽ, ആർട്ട് ഡയറക്ടർ - നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്ക് അപ്പ് - മനു മോഹൻ, കോസ്റ്റ്യൂംസ് - സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, ശരത്ത്, വി എഫ് എക്സ് - പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് - ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ - ആന്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഓ ശബരി.
No comments: