മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ജ്യോതികയും സിദ്ധാർത്ഥും !മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ജ്യോതികയും സിദ്ധാർത്ഥും !


വേറിട്ട വേഷപ്പകർച്ചയോടെ പ്രേക്ഷകരെ നിരന്തരം അത്ഭുപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി. തെന്നിന്ത്യൻ താരം ജ്യോതികയും സിദ്ധാർത്ഥും മമ്മൂട്ടിയെ കുറിച്ച് ഒരു ഇന്റർവ്യൂയിൽ വാതോരാതെ സംസാരിച്ച വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.


ജ്യോതികയുടെ വാക്കുകൾ, "സൗത്ത് ഇന്ത്യൻയിലെ ഒരുവിധം സൂപ്പർ സ്റ്റാർസിനോടൊപ്പം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ അതിൽ റിയൽ ഹീറോയായ് എനിക്ക് തോന്നിയത് മമ്മൂട്ടിയെയാണ്. 'കാതൽ ദി കോർ'ലെ കഥാപാത്രത്തെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന് ഞാൻ അദ്ദേഹത്തൊട് ചോദിച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത്, ഒരു ഹീറോ എന്നാൽ റൊമാൻസും ആക്ഷനും ചെയ്യുക എന്നല്ല. കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോഴാണ് അയാളിൽ ഒരു നല്ല നടൻ ഉണ്ടാവുന്നത് എന്നാണ്"


സിദ്ധാർത്ഥ് പറഞ്ഞതിങ്ങനെ, "അടുത്ത രണ്ടു വർഷങ്ങളിലായിട്ട് മമ്മൂട്ടി ചെയ്തിരിക്കുന്ന റോളുകളെല്ലാം മൈൻഡ് ബെൻഡിങ്ങാണ്. അദ്ദേഹത്തിന്റെ ചോയ്സെല്ലാം വ്യത്യസ്തമാണ്. ഈയൊരു ശരീരം വെച്ച് ഇതെല്ലാം അദ്ദേഹം ചെയ്തു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു."


ഒരു മലയാള നടന് ലോകമെമ്പാടും ആരാധകരുണ്ടാവുക എന്നത് മലയാളികൾക്ക് അഭിമാനം പകരുന്ന കാര്യമാണ്. അത്രയെറെ സ്നേഹത്തോടും ബഹുമാനത്തോടും തന്നെയാണ് 'മെഗാസ്റ്റാർ' എന്ന ലേബൽ പ്രേക്ഷകർ മമ്മൂട്ടിക്ക് സമ്മാനിച്ചത്. എണ്ണിയാലൊതുങ്ങാത്തത്ര സിനിമകൾ, വ്യത്യസ്തമായ കഥാപാത്രങ്ങൾ, ഒരു നടൻ എന്ന നിലയിൽ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതോടൊപ്പം തന്നിലെ കഴിവ് തെളിയിച്ചുകൊണ്ടും മിനുക്കികൊണ്ടുമിരിക്കുന്നു.

No comments:

Powered by Blogger.