"എൽഎൽബി''വീഡിയോ ഗാനം പുറത്തിറങ്ങി.


 

"എൽഎൽബി''വീഡിയോ ഗാനം പുറത്തിറങ്ങി. 


ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ്തി രക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എൽ.എൽ.ബി''(ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് ) എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റീലീസായി.മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് കൈലാസ് സംഗീതം പകർന്ന് നരേഷ് അയ്യർ, വൈഷ്ണവ് ഗിരീഷ് എന്നിവർ ആലപിച്ച  " പാറുകയായ് പടരുകയാണ്....." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.


https://youtu.be/N-8Yctspf8w?si=FkYD_1IRO3i6Jnr_


ഫെബ്രുവരി രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ റോഷൻ അബൂബക്കർ, സുധീഷ്,ശ്രീജിത്ത് രവി, രമേഷ് കോട്ടയം,സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ,കാർത്തിക സുരേഷ്,സീമ ജി നായർ,നാദിറ മെഹ്‌റിൻ,കവിത ബൈജു,ചൈത്ര പ്രവീൺ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.


രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു.സന്തോഷ് വർമ്മ,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ബിജി ബാൽ,കൈലാസ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ- അതുൽ വിജയ്,പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിനു മോൾ സിദ്ധിഖ്.കല-സുജിത് രാഘവ്,മേക്കപ്പ്-സജി കാട്ടാക്കട, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആർ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗാന്ധി,അസ്സോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്,ആക്ഷൻ-ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ,കൊറിയോഗ്രാഫി-എം  ഷെറീഫ്,ഇംതിയാസ്,സ്റ്റിൽസ്-ഷിബി ശിവദാസ്,ഡിസൈൻ-മനു ഡാവിഞ്ചി,പി ആർ ഒ-എ എസ്  ദിനേശ്.

No comments:

Powered by Blogger.