റൂബൽഖാലി മരുഭൂമിയിൽ അകപ്പെട്ടു പോകുന്ന നാൽവർ സംഘത്തിന്റെ അതിജീവനത്തിന്റെ കഥയുമായി " രാസ്ത " .Director        : Aneesh Anwar . 

Genre            :  Thriller .

Platform       :  Theatre.

Language      :  Malayalam 

Time               :  128 minutes 56 sec


Rating             :     3.75 / 5 .


Saleem P. Chacko.

CpK DesK.


സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാദ്ധ്യ ആൻ  എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമാനിൽ വെച്ച് ആദ്യമായി ചിത്രീകരിച്ച " രാസ്ത " തിയേറ്ററുകളിൽ എത്തി. 2011ൽ റൂബൽ ഖാലി മരുഭൂമിയിൽ ഉണ്ടായ ഒരു സംഭവകഥയാണ് ആസ്പദമാക്കിയാണ് അനീഷ് അൻവർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.


20 വർഷം മുൻപ് നഷ്ടപ്പെട്ട അമ്മയെ തേടി ഒമാനിൽ പോകുന്ന ഷാഹിന എന്ന പെൺക്കുട്ടിയുടെ സാഹസിക നിമിഷങ്ങളിൽ കൂടിയുള്ള യാത്രയാണ് സിനിമയുടെ പ്രമേയം. 


സുധീഷ് , റ്റി. ജി രവി , ഇർഷാദ് അലി , കാമിസ് അൽ റവാഹി , ഫഖ്റിയ ഖാമിസ് അൽ അജ്മി, ഷമ്മ സെയ്ദ് അൽ ബർക്കി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


അലുഎന്റെർടെയ്ൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മാണവും , കഥ, തിരക്കഥ, സംഭാഷണം ഷാഹുൽ ഈരാറ്റുപേട്ട , ഫായിസ് മടക്കര എന്നിവരും , പ്രേംലാൽ പട്ടാഴി ഛായാഗ്രഹണവും അവിൻ മോഹൻ സിത്താര സംഗീതവും , ബി.കെ. ഹരി നാരായണൻ , അൻവർ അലി , ആർ. വേണുഗോപാൽ എന്നിവർ ഗാനരചനയും , വേണു തോപ്പിൽ  കലാസംവിധാനവും , രാജേഷ് നെൽമാറ മേക്കപ്പും നിർവ്വഹിക്കുന്നു. വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്,സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പ്രേംലാൽ പട്ടാഴിയുടെ ഛായാഗ്രഹണം ഒരു മികച്ച കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. 


ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ മരുഭൂമിയാണ് റൂബൽ ഖാലി . ഒമാനിലെ ഇബ്രി മുതൽ സൗദി അറേബ്യ , യെമൻ , യു.എ. ഇ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തിയാണ് റൂബൽ ഖാലി .


ശക്തമായ ചൂടും ഇടയ്ക്ക് ഉണ്ടാക്കുന്ന പൊടികാറ്റും മൂലം റൂബൽ വാലിയിൽ താമസിക്കുന്നവാൻ കഴിയാതെ വരുന്നു. റൂബൽ വാലിയിൽ എത്തുന്ന നാല് പേർക്ക് ഉണ്ടാക്കുന്ന സംഭവങ്ങളാണ് ഈ സർവൈവൽ ചിത്രം പറയുന്നത് .


പ്രണയത്തിനും സൗഹ്യദത്തിനും ഒന്നാം പകുതി വേദിയാവുന്നു. രണ്ടാം പകുതിയിൽ റൂബൽ വാലിയിൽ അകപ്പെടുന്ന നാൽവർ സംഘം നേരിടുന്ന വെല്ലുവിളിയാണ് ചിത്രീകരിച്ചിരിക്കുന്നത്.


സാർജാനോ ഖാലിദ് , ആരാദ്ധ്യ ആൻ , അനഘ നാരായണൻ എന്നിവർ തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി .


No comments:

Powered by Blogger.