മോഹൻലാൽ , ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ " മലൈക്കോട്ടൈ വാലിബൻ " ജനുവരി 25 ന് തിയേറ്ററുകളിൽ എത്തും.











"നീ കണ്ടതെല്ലാം പൊയ്യ് ,, 

"ഇനി കാണ പോവത്  .. നിജം ..


മോഹൻലാൽ , ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ " മലൈക്കോട്ടൈ വാലിബൻ " ജനുവരി 25 ന്  തിയേറ്ററുകളിൽ എത്തും .


മലയാള സിനിമയിൽ വീണ്ടും ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തി വീണ്ടും ഒരു മോഹൻലാൽ ചിത്രം കൂടി. " നേര് " എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷമാണ്  ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് .


മലൈക്കോട്ടൈ വാലിബനായി മോഹൻലാൽ വേഷമിടുന്ന ഈ ചിത്രത്തിൽ സോനാലി കുൽകരണി , ഹരീഷ് പേരടി , സുചിത്രനായർ , മനോജ് മോസസ് , ഡാനിഷ് സെയ്ദ് , മണികണ്ഠൻ ആർ. ആചാരി , ഹരി പ്രശാന്ത് എം.ജി , ഗിന്നസ് ഹരികൃഷ്ണൻ എസ് , ദീപാലി വസിഷ്ഠ , ആൻഡ്രിയ റവേര , രാജീവ്പിള്ള , ജിഷു  സെൻഗുപ്ത , സജ്ജന ചന്ദ്രൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു


ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ,സെഞ്ച്വറി ഫിലിംസ് , മാക്സ് ലാബ് സിനിമാസ് ആൻഡ് എന്റെർടെയ്ൻമെന്റ്സ് ,യോഡ്ലി  ഫിലിംസ് ആമേൻ മൂവി മെനാസ്ട്രി എന്നിവരുടെ ബാനറിൽ നൂറ് കോടി മുതൽ മുടക്കുള്ള ഈ ചിത്രം  ഷിബു ബേബി ജോൺ , അച്ചു ബേബി ജോൺ , വിക്രം മെഹ്റ , സിദ്ധാർത്ഥ് ആനന്ദ് , എം.സി ഫിലിപ്പ് , ജേക്കബ് കെ. ബാബു എന്നിവരാണ് ഈ നിർമ്മിക്കുന്നത്.


ടിനു പാപ്പച്ചൻ  അസോസിയേറ്റ് ഡയറ്കടറാണ്. പി.എസ് റഫീഖ് , ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ രചനയും,മധു നീലകണ്ഠൻ ഛായാഗ്രഹണവും , പ്രശാന്ത് പിള്ള സംഗീതവും, പി.എസ്. റഫീഖ് ഗാനരചനയും , ദീപു എസ്. ജോസഫ് എഡിറ്റിംഗും , ഗോകുല്‍ ദാസ് കലാസംവിധാനവും , റോണക്സ് സേവ്യർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. മോഹൻലാൽ , ശ്രീകുമാർ വക്കിയിൽ , അഭയ ഹിരൺ മയി , പ്രീതി പിള്ള എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 


രാജസ്ഥാൻ , ചെന്നൈ , പോണ്ടിച്ചേരി എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. രണ്ട് മണിക്കൂർ മുപ്പത്തിയഞ്ച് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം ..മലയാളത്തിന് പുറമെ  കന്നഡ ,തെലുങ്ക് , തമിഴ് , ഹിന്ദി ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും എന്നറിയുന്നു. 


സലിം പി. ചാക്കോ . 

CpK  DesK.

No comments:

Powered by Blogger.