Salaar Trailer conquers YouTube with record-breaking 𝟏𝟏𝟔 𝐌 𝐕𝐢𝐞𝐰𝐬 & 𝟐.𝟕 𝐌 𝐋𝐢𝐤𝐞𝐬 𝐢𝐧 𝟐𝟒 𝐇𝐨𝐮𝐫𝐬💥



പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " സലാർ " ഭാഗം ഒന്ന് വെടിനിർത്തൽ " ഡിസംബർ 22ന് മലയാളം ഉൾപ്പടെയുള്ള വിവിധ ഭാഷകളിൽ റിലീസ് ചെയ്യും. 


𝐎𝐍𝐄 𝐌𝐀𝐍 𝐀𝐑𝐌𝐘 🔥

" Salaar "  Trailer conquers YouTube with record-breaking  𝟏𝟏𝟔 𝐌 𝐕𝐢𝐞𝐰𝐬 & 𝟐.𝟕 𝐌 𝐋𝐢𝐤𝐞𝐬 𝐢𝐧 𝟐𝟒 𝐇𝐨𝐮𝐫𝐬💥


▶️ https://bit.ly/SalaarCeaseFireTrailer


പ്രഭാസ് , പൃഥിരാജ് സുകുമാരൻ എന്നിവർ പ്രധാന റോളിൽ അഭിനയിക്കുന്ന ഈ ഇതിഹാസ ആക്ഷൻ ത്രില്ലർ ചിത്രം വിജയ് കരിഗണ്ടൂരാണ്  നിർമ്മിക്കുന്നത്. 


ദേവയായി പ്രഭാസും , രാജമന്നാരുടെ മകനും ദേവയുടെ സുഹൃത്തുമായ വർദ്ധരാജ മന്നറായി പ്യഥിരാജ് സുകുമാരനും, ആധ്യയായി ശ്രുതി ഹസനും , വർദ്ധരാജ മന്നാറിന്റെ പിതാവ് രാജമന്നാറായി ജഗപതി ബാബുവും, ദേവയുടെ അമ്മയായി ഈശ്വരിറാവുവും വേഷമിടുന്നു. 


ബോബി സിംഹ , ടിനു ആനന്ദ് , ശ്രീയ റെഡ്ഡി , രാമചന്ദ്ര രാജു , മധു ഗുരുസ്വാമി , ജോൺ വിജയ്,സപ്തഗിരി ,ജാൻസി , മൈംഗോപി എന്നിവരോടൊപ്പം ഒരു ഐറ്റം ഡാൻസിൽ സിമ്രത് കൗറും അഭിനയിക്കുന്നു.


ഖാൻസാർ നഗരത്തിൽ രാജമന്നാർ തന്റെ മകനായ വർദ്ധരാജ മന്നാറിനെ ഖാൻസാറിന്റെഅടുത്തപിൻഗാമിയാക്കാൻ ശ്രമിക്കുന്നു. ഇത് അറിഞ്ഞ് രാജമന്നാറിന്റെ മന്ത്രിമാരും ഉപദേശകരും അട്ടിമറി ആസ്രുതണം ചെയ്യുന്നു. വർദ്ധരാജയെയും ഖാൻസാറിനെയും ആക്രമിക്കാൻ റഷ്യൻ , സെർബിയൻ സൈന്യങ്ങളെ നിയോഗിക്കുന്നു. വർദ്ധരാജ ഖാൻസാറിൽ നിന്ന് രക്ഷപ്പെടുകയും തന്റെ ബാല്യകാല സുഹ്യത്തായ ദേവയുടെ അടുത്തേക്ക് പോകുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.


ഭൂവൻ ഗൗഡ ഛായാഗ്രഹണവും, ഉജ്ജ്വൽ കുൽക്കരണി എഡിറ്റിംഗും , രവി ബസ്രൂർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. നാന്നൂറ് കോടി മുതൽ മുടക്കുള്ള ഈ ചിത്രം ഹോംബാലെ ഫിലിംസാണ് നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ.

CpK DesK .

No comments:

Powered by Blogger.