ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല!” - വിജയ്കുമാറിന്റെ 'ഫൈറ്റ് ക്ലബ്ബ്' ടീസർ റിലീസായി .




ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല!” - വിജയ്കുമാറിന്റെ 'ഫൈറ്റ് ക്ലബ്ബ്' ടീസർ റിലീസായി .


https://youtu.be/oQVhwMYRgFY


സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ആദ്യ ചിത്രം ഫൈറ്റ് ക്ലബ്ബിന്റെ ടീസർ റിലീസായി. “ഇത് വളരെക്കാലമായി നടക്കുന്ന വഴക്കാണ്. ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല"  എന്ന വിജയ് കുമാറിന്റെ ശബ്ദത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഉജ്ജ്വലമായ പശ്ചാത്തല സ്‌കോർ ടീസറിൽ ശ്രദ്ധേയമാണ്, ചേസിംഗും ഫൈറ്റും കൊണ്ട് ടീസർ ചടുലമായി നീങ്ങുങ്ങുമ്പോൾ പ്രേക്ഷകന് ചിത്രം തിയേറ്റർ എക്സ്പീരിയൻസ് നൽകുമെന്നുറപ്പ്. ചിത്രത്തിന്റെ ടീസർ  ബിജിഎമ്മിൽ കയറി, ഒരു പടി ഇറങ്ങി, പിന്നെയും ഹൈപ്പിലേക്ക് കയറുന്നത് ഒരു രസമാണ്. ലിയോൺ ബ്രിട്ടോയുടെ ഫ്രെയിമുകൾ സിനിമയുടെ മുഴുവൻ ഹൈലൈറ്റ് ആണ്. മികച്ച മേക്കിംഗ് ടീസറിൽ വെളിപ്പെടുന്നു. ഫുൾ ഫൈറ്റ് ആയതിനാൽ യോജിച്ച ടൈറ്റിൽ തന്നെയാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.


യുവ സാങ്കേതിക വിദഗ്ധർ, അഭിനേതാക്കൾ എന്നിവർ ഉൾപ്പെടുന്ന ഈ പുതിയ സംരംഭം ശ്രദ്ധേയമാണ്. ഉറിയടി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിജയകുമാർ നായക വേഷത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് ഫൈറ്റ് ക്ലബ്. അബ്ബാസ് റഹ്മത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. കാർത്തികേയൻ സന്താനം, ശങ്കർ ദാസ്,മോനിഷ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. റീൽ ഗുഡ് ഫിലിംസിലൂടെ ആദിത്യയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമാട്ടോഗ്രാഫർ : ലിയോൺ ബ്രിട്ടോ, എഡിറ്റർ കൃപകരൺ, കഥ: ശശി, തിരക്കഥ : വിജയ്‌കുമാർ , ശശി, അബ്ബാസ് എ റഹ്മത്, ആർട്ട് ഡയറക്ടർ : ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് : വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈൻ /എഡിറ്റർ : രംഗനാഥ് രവി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കൊറിയോഗ്രാഫി : സാൻഡി, എക്സികുട്ടീവ് പ്രൊഡ്യൂസർ : ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ : വിജയ് കുമാർ.  ഡിസംബർ 15നു ചിത്രം തിയേറ്ററുകളിലേക്കെത്തും. 


പി ആർ ഓ : പ്രതീഷ് ശേഖർ.


No comments:

Powered by Blogger.