വ്യത്യസ്ത പ്രമേയവുമായി വിജയകുമാറിന്റെ " Fight Club " .




Director          :   Abbas A.Rahmath.

Genre              :    Action Thriller      

Platform         :    Theatre.

Language        :     Tamil 

Time                 :     137  minutes 12 sec.


Rating             :     3.75 / 5 .


Saleem P. Chacko.

CpK DesK.


വിജയ്കുമാർ , മോനിഷ മോഹൻ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബ്ബാസ് എ . റഹ്മത്ത് സംവിധാനം ചെയ്ത തമിഴ് ചിത്രം " Fight Club " തിയേറ്ററുകളിൽ എത്തി.സംവിധായകൻ ലോകേഷ് കനകരാജാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.


അവിനാഷ് രഘുദേവൻ , ശരവണവേൽ,കാർത്തികേയൻ സന്താനം , ശങ്കർ ദാസ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയും , ഗാന രചന കാർത്തിക്കും , ഛായാഗ്രഹണം ലിയോൺ ബ്രിട്ടോയും, എഡിറ്റിംഗ് കൃപകരണും, കഥ ശശിയും, തിരക്കഥ വിജയ്‌കുമാർ, ശശി, അബ്ബാസ് എ . റഹ്മത് എന്നിവരുംനിർവ്വഹിച്ചിരിക്കുന്നു. ആദിത്യ നിർമ്മാണവും, എക്സികുട്ടീവ് പ്രൊഡ്യൂസർ ആർ ബാലകുമാറും, ക്രിയേറ്റിവ് പ്രൊഡ്യൂസർ വിജയ് കുമാറുമാണ് .സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസ് ‘ജി സ്‌ക്വാഡ്’ന്റെ ആദ്യ ചിത്രമാണിത് .‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിജയ് കുമാർ.വിജയകുമാർ സെൽവയായി വേഷമിടുന്നു.


ബെഞ്ചമിൻ ( കാർത്തികേയൻ സന്താനം ) നല്ല വ്യക്തിയാണ്. തന്റെ കായിക അഭിലാഷങ്ങൾക്ക് തിരിച്ചടി നേരിടേണ്ടി വന്നിട്ടും തന്റെ കൂടെയുള്ളവരെ വഴിക്കാട്ടിയായി ബെഞ്ചമിൻ മാറുന്നു. ബെഞ്ചമിൻ യുവാക്കളെ സഹായിക്കുമ്പോൾ മയക്ക് മരുന്ന്  ലോബിയുമായി സഹോദരൻ ജോസഫ് ബന്ധപ്പെടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.


ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതം സിനിമയുടെ ഹൈലൈറ്റാണ്. 


No comments:

Powered by Blogger.